Mission Rojgar; 4 മാ​സ​ത്തി​നു​ള്ളി​ല്‍ 50 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍...!!

സംസ്ഥാനത്ത് അടുത്ത 4 മാസത്തിനുള്ളില്‍ 50 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന  വമ്പന്‍  പ്രഖ്യാപനവുമായി ഉത്തര്‍ പ്രദേശിലെ (Uttar Pradesh) യോഗി സര്‍ക്കാര്‍...

Last Updated : Nov 11, 2020, 09:07 PM IST
  • സംസ്ഥാനത്ത് അടുത്ത 4 മാസത്തിനുള്ളില്‍ 50 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന വമ്പന്‍ പ്രഖ്യാപനവുമായി യോഗി സര്‍ക്കാര്‍...

    മി​ഷ​ന്‍ റോജ്ഗാര്‍ (Mission Rojgar) എന്ന പേരിലാണ് ​ക​ര്‍​മ​പ​ദ്ധ​തി.
  • സര്‍ക്കാര്‍ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.
Mission Rojgar; 4 മാ​സ​ത്തി​നു​ള്ളി​ല്‍ 50 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍...!!

Lucknow: സംസ്ഥാനത്ത് അടുത്ത 4 മാസത്തിനുള്ളില്‍ 50 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന  വമ്പന്‍  പ്രഖ്യാപനവുമായി ഉത്തര്‍ പ്രദേശിലെ (Uttar Pradesh) യോഗി സര്‍ക്കാര്‍...

സര്‍ക്കാര്‍,  പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യാ​ണ്  തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കുക. 

മി​ഷ​ന്‍  റോജ്ഗാര്‍   (Mission Rojgar) എ​ന്ന പേ​രി​ല്‍ ഒരു ക​ര്‍​മ​പ​ദ്ധ​തി​യും യോ​ഗി ആ​ദി​ത്യ​നാ​ഥ്   (Yogi Adityanath) സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ഹെ​ല്‍​പ്പ് ഡെ​സ്ക് രൂ​പീ​ക​രി​ക്കും. ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ഈ പ​ദ്ധ​തി​യി​ലൂ​ടെ യു​വാ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നു​കി​ട്ടു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

അടുത്ത മാര്‍ച്ചോടെയാണ്  50 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ രൂപീകരിക്കുക.   ദീപാവലി (Deepawali)യ്ക്ക് ശേഷം പദ്ധതി പ്രഖ്യാപിക്കും. 

കോവിഡ്‌ വ്യാപനം ആഗോളതലത്തില്‍ സാമ്പത്തിക  പ്രതിസന്ധി സൃഷ്ടിച്ചതോടൊപ്പം ലക്ഷക്കണക്കിന്  ആളുകള്‍ക്ക് തോഴില്‍ നഷ്ടപ്പെടാനും ഇടയാക്കി. ഇന്ത്യയിലും തൊഴില്‍ നഷ്ടമായവര്‍ ഏറെയാണ്‌.  

Also read:  ആന്ധ്രയില്‍നിന്നെത്തി ബീഹാറില്‍ വിജയക്കൊടി പാറിച്ച് ഒവൈസി, അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍..!

തൊഴിലില്ലായ്മ  വര്‍ദ്ധിച്ചു നില്‍ക്കുന്ന ഈ അവസരത്തില്‍ യോഗി സര്‍ക്കാര്‍ നടത്തിയിരിക്കുന്ന പ്രഖ്യാപനം തൊഴില്‍ രഹിതര്‍ക്ക് പ്രത്യേകിച്ചും യുവാക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കും... 

Trending News