ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!

പതിനാറുകാരിയെ ഒരു ദിവസത്തേയ്ക്ക് പ്രധാനമന്ത്രിയായി അവരോധിച്ച്  ഫിന്‍ലാന്‍ഡ്‌  (Finland) പ്രധാനമന്ത്രി സന്ന മരിന്‍ (PM Sanna Marin)!!

Last Updated : Oct 8, 2020, 06:10 PM IST
  • പതിനാറുകാരിയെ ഒരു ദിവസത്തേയ്ക്ക് പ്രധാനമന്ത്രിയായി അവരോധിച്ച് ഫിന്‍ലാന്‍ഡ്‌ (Finland) പ്രധാനമന്ത്രി സനാ മരിന്‍ (PM Sanna Marin)!!
  • രാജ്യത്ത് പെണ്‍കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രചാരണത്തിന്‍റെ ഭാഗമായാണ് കൗമാരക്കാരിക്ക് ഒരു ദിവസത്തെ ഭരണം വിട്ടു നല്‍കിയത്.
ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!

ഹെല്‍സിങ്കി: പതിനാറുകാരിയെ ഒരു ദിവസത്തേയ്ക്ക് പ്രധാനമന്ത്രിയായി അവരോധിച്ച്  ഫിന്‍ലാന്‍ഡ്‌  (Finland) പ്രധാനമന്ത്രി സന്ന മരിന്‍ (PM Sanna Marin)!!

രാജ്യത്ത്  പെണ്‍കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രചാരണത്തിന്‍റെ ഭാഗമായാണ്  കൗമാരക്കാരിക്ക് ഒരു ദിവസത്തെ ഭരണം വിട്ടു നല്‍കിയത്.  പതിനാറുകാരി ആവാ മുര്‍ടോയാണ് ഒരു ദിവസം പ്രധാനമന്ത്രിയാകാന്‍ ഭാഗ്യം ലഭിച്ച  പെണ്‍കുട്ടി. 

പ്രധാന മന്ത്രിയായി അധികാരത്തിലിരുന്ന ആവാ മുര്‍ടോ  പാര്‍ലമെന്‍റ്  സമ്മേളനത്തിലും ചാന്‍സലര്‍ ഓഫ് ജസ്റ്റിസ് യോഗത്തിലും പങ്കെടുത്തു.  കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച്‌ എംപി.മാരോടും വികസന, വിദേശവ്യാപാര വകുപ്പ് മന്ത്രിയോടും ആവാ മുര്‍ടോ ചര്‍ച്ചയും നടത്തി.

അതിശയിപ്പിക്കുന്ന ദിനമാണ് കടന്നുപോയതെന്ന് മുര്‍ടോ പിന്നീട് പ്രതികരിച്ചു. 

Also read: ഇവര്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി!

ചില്‍ഡ്രന്‍സ് റൈറ്റ്‌സ് ചാരിറ്റി പ്ലാന്‍ ഇന്‍റര്‍നാഷണലിന്‍റെ ഗേള്‍സ് ടേക്ക് ഓവര്‍ പ്രചാരണത്തിന്‍റെ ഭാഗമായാണ് മുര്‍ടോയ്ക്ക് അവസരം ലഭിച്ചത്. ഡിജിറ്റല്‍ മേഘലയെക്കുറിച്ച്  സ്ത്രീകളില്‍ അവബോധം വളര്‍ത്തുകയും ഓണ്‍ലൈന്‍ വഴി  സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ തുറന്നുകാട്ടുകയുമാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.  

Also read: ലോകത്തെ ഏറ്റവും സന്തുഷ്ടര്‍ ഫിന്‍ലന്‍ഡില്‍

ലിംഗനീതിയില്‍ അന്താരാഷ്ട്രതലത്തില്‍ ഫിന്‍ലന്‍ഡിന്‍റെ സ്ഥാനം ഏറെ മുന്‍പന്തിയിലാണെങ്കിലും സാങ്കേതികവിദ്യാഭ്യാസമേഖലയിലും സംരംഭങ്ങളിലും രാജ്യത്ത് സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന സാഹചര്യത്തിലാണ് പ്രചാരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.

 

Trending News