Pakistan Crisis : ഇമ്രാൻ ഖാന് ആശ്വാസം; അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ ദേശീയ അസംബ്ലി പിരിഞ്ഞു; പ്രതിഷേധവുമായി പ്രതിപക്ഷം

മാർച്ച് 28നാണ് ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അന്നു മുതൽ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിൽ മെല്ലപ്പോക്ക് നയമാണ് സ്പീക്കർ സ്വീകരിച്ചിട്ടുള്ളത്. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Mar 31, 2022, 08:12 PM IST
  • മാർച്ച് 28നാണ് ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
  • അന്നു മുതൽ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിൽ മെല്ലപ്പോക്ക് നയമാണ് സ്പീക്കർ സ്വീകരിച്ചിട്ടുള്ളത്.
  • ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ പലപ്പോഴും രംഗത്തു വന്നിരുന്നു.
Pakistan Crisis : ഇമ്രാൻ ഖാന് ആശ്വാസം; അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ ദേശീയ അസംബ്ലി പിരിഞ്ഞു; പ്രതിഷേധവുമായി പ്രതിപക്ഷം

ഇസ്ലാമാബാദ് : ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാകി‌സ്ഥാൻ ദേശീയ അസംബ്ലി പിരിഞ്ഞു. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ചർച്ച മാറ്റിയെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിക്കുകയായിരുന്നു. സഭ ചേർന്നപ്പോൾ നാലാമത്തെ അജണ്ടയായാണ് ഇമ്രാനെതിരായ അവിശ്വാസപ്രമേയം ഉൾപ്പെടുത്തിയിരുന്നത്. ഏപ്രിൽ മൂന്ന് ഞായറാഴ്ചയാകും ഇനി സഭ സമ്മേളിക്കുക. 

മാർച്ച് 28നാണ് ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അന്നു മുതൽ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിൽ മെല്ലപ്പോക്ക് നയമാണ് സ്പീക്കർ സ്വീകരിച്ചിട്ടുള്ളത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ പലപ്പോഴും രംഗത്തു വന്നിരുന്നു.

ALSO READ : Pakistan Crisis : പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിലേക്കോ? പ്രതിപക്ഷത്തിന് ഇമ്രാൻ ഖാന്റെ പുതിയ ഓഫർ

പ്രതിപക്ഷത്തിന് കാര്യഗൗരവമില്ലെന്ന വിമർശനത്തോടെയാണ്  അവിശ്വാസപ്രമേയത്തെ ഡെപ്യൂട്ടി സ്പീക്കർ കാസിം സുരി മാറ്റിവച്ചത്. പ്രതിപക്ഷ അംഗങ്ങൾ വലിയ ബഹളത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ വിമർശനത്തോട് പ്രതികരിച്ചത്. 

പുതിയ സാഹചര്യത്തിൽ അനുനയ നീക്കത്തിന് ഇമ്രാൻ ഖാന് കൂടുതൽ സമയം ലഭിക്കും. അവിശ്വാസപ്രമേയം പിൻവലിച്ചാൽ ദേശിയ അസംബ്ലി പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന പുതിയ അനുനയ നീക്കം ഇമ്രാൻ ഖാൻ മുന്നോട്ട് വച്ചിട്ടുണ്ട്. 

ALSO READ : Imran Khan Resignation : ഭൂരിപക്ഷം നഷ്ടമായി ഇമ്രാൻ; പാകിസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍

പ്രധാന സഖ്യകക്ഷിയായ മുത്തഹിദ ക്വാമി മൂവ്മെന്റ് പാകി‌സ്ഥാൻ (എംക്യൂഎം-പി) പിന്തുണ പിൻവലിച്ചതോടെയാണ് ഇമ്രാൻ ഖാൻ സർക്കാർ പ്രതിസന്ധിയിലായത്. ഏഴ് അംഗങ്ങളുള്ള എംക്യൂഎം-പി അവരുടെ രണ്ട് മന്ത്രിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 342 അംഗങ്ങളുള്ള അസംബ്ലിയിൽ 172 പേർ വോട്ട് ചെയ്താൽ അവിശ്വാസപ്രമേയം പാസാകും. 155 പേരാണ് ഇമ്രാന്റെ പാർട്ടിയിലുള്ളത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News