Afghanistan : പഞ്ച്ഷീറിൽ നടന്ന സംഘർഷത്തിൽ 600 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മുന്നണി

1000  തീവ്രവാദികൾ പിടികൂടിയിട്ടുണ്ടെന്നും മുന്നണി അറിയിച്ചു. ചിലർ സ്വയം കീഴടങ്ങുകയായിരുന്നുവെന്ന്  ദേശിയ പ്രതിരോധ മുന്നണി വക്താവ് ഫഹിം ദഷ്ടി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 12:06 PM IST
  • 1000 തീവ്രവാദികൾ പിടികൂടിയിട്ടുണ്ടെന്നും മുന്നണി അറിയിച്ചു.
  • ചിലർ സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് ദേശിയ പ്രതിരോധ മുന്നണി വക്താവ് ഫഹിം ദഷ്ടി അറിയിച്ചു.
  • മറ്റ് അഫ്ഗാൻ പ്രവിശ്യകളിൽ നിന്ന് സാധനങ്ങൾ ലഭിക്കുന്നതിലും താലിബാന് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു.
  • ലാൻഡ് മൈനുകളുടെ സാന്നിധ്യം ഉള്ളതിനാൽ ദേശിയ പ്രതിരോധ മുന്നണിയ്‌ക്കെതിരെയുള്ള പ്രതിരോധം താലിബാൻ താൽക്കാലികമായി കുറച്ചിരിക്കുകയാണ്.
Afghanistan : പഞ്ച്ഷീറിൽ നടന്ന സംഘർഷത്തിൽ 600 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മുന്നണി

Kabul: അഫ്ഗാനിസ്ഥാനിലെ (Afganistan) പഞ്ച്ഷീറിൽ (Panjshir) നടന്ന സംഘർഷത്തിൽ 600 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് ദേശിയ പ്രതിരോധ മുന്നണി അറിയിച്ചു. 1000  തീവ്രവാദികൾ പിടികൂടിയിട്ടുണ്ടെന്നും മുന്നണി അറിയിച്ചു. ചിലർ സ്വയം കീഴടങ്ങുകയായിരുന്നുവെന്ന്  ദേശിയ പ്രതിരോധ മുന്നണി വക്താവ് ഫഹിം ദഷ്ടി അറിയിച്ചു.

മറ്റ് അഫ്ഗാൻ പ്രവിശ്യകളിൽ നിന്ന് സാധനങ്ങൾ ലഭിക്കുന്നതിലും താലിബാന് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ലാൻഡ് മൈനുകളുടെ സാന്നിധ്യം ഉള്ളതിനാൽ  ദേശിയ പ്രതിരോധ മുന്നണിയ്‌ക്കെതിരെയുള്ള പ്രതിരോധം താലിബാൻ താൽക്കാലികമായി കുറച്ചിരിക്കുകയാണ്.

ALSO READ: Afganistan : പഞ്ച്ഷീര്‍ പിടിച്ചടക്കിയെന്ന് താലിബാൻ; വാദം തള്ളി പ്രതിരോധ മുന്നണി നേതാക്കൾ

തലസ്ഥാനമായ ബസാറാക്കിലേക്കും പ്രവിശ്യാ ഗവർണറുടെ കോമ്പൗണ്ടിലേക്കുമുള്ള റോഡുകളിലും ലാൻഡ് മൈനുകൾ കണ്ടെത്തിയതിനാൽ പ്രതിരോധത്തിന്റെ ശക്തി കുറഞ്ഞതായി താലിബാൻ വക്താവ് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ALSO READ:  Afganistan - Taliban : അഫ്ഗാനിസ്ഥാനെ ഇനി മുതൽ താലിബാൻ സഹസ്ഥാപകൻ മുല്ല ബരാദർ നയിക്കും

നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ് പഞ്ച്ഷിർ. അന്തരിച്ച മുൻ അഫ്ഗാൻ ഗറില്ലാ കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിനാണ് മുന്നണിയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. അതിനോടൊപ്പം തന്നെ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹം മുന്നണിയുടെ നേതൃസ്ഥാനത്തുണ്ട്. അദ്ദേഹം സ്വയം താത്ക്കാലിക പ്രെസിഡന്റായി പ്രഖ്യാപിച്ചിരുന്നു.

ALSO READ: Taliban: ചൈന അഫ്ഗാനിസ്ഥാനിൽ എംബസി നിലനിർത്തുമെന്ന് താലിബാൻ, അഫ്​ഗാനിൽ സർക്കാർ പ്രഖ്യാപനം ഇന്നുണ്ടായേ

വെള്ളിയാഴ്ചയോടെ പഞ്ച്ഷീര്‍ (Panjshir) താഴവര പിടിച്ചടക്കിയെന്ന് 3 താലിബാൻ (Taliban) വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ പഞ്ച്ഷീര്‍ ഇനിയും താലിബാൻ പിടിച്ചടക്കിയിട്ടില്ലെന്ന് പ്രതിരോധ മുന്നണി നേതാക്കളും അറിയിച്ചിരുന്നു. കാബൂളിലുടനീളം  വെടിവയ്പ്പിന്റെ ശബ്ദങ്ങൾ മുഴക്കുകയും ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ പഞ്ച്ഷീർ കീഴടക്കിയതായി പറയുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇത് സത്യമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. 1996 നും 2001 നും ഇടയിലുള്ള കാലഘട്ടത്തിൽ താലിബാൻ ആദ്യമായി അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോഴും പഞ്ച്ഷീർ പിടിച്ചടക്കാൻ താലിബാന് സാധിച്ചിരുന്നില്ല,  പഞ്ച്ഷീർ വിട്ടുകൊടുത്തിട്ടില്ലെന്ന് പ്രതിപക്ഷ ശക്തികളുടെ നേതാക്കളിൽ ഒരാളായ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News