Operation Kaveri: സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഒഴിപ്പിച്ച 278 യാത്രക്കാരുമായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ ചൊവ്വാഴ്ച രാത്രി സൗദി അറേബ്യയിലെ തുറമുഖ നഗരമായ ജിദ്ദയിലെത്തി. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയും അയൽരാജ്യങ്ങളായ ദക്ഷിണേഷ്യൻ പൗരന്മാരെയും ഒഴിപ്പിക്കാൻ ആരംഭിച്ച രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ കാവേരിയുടെ കീഴിൽ നടത്തിയ ആദ്യത്തെ വിജയകരമായ ഘട്ടമാണ് ഐഎൻഎസ് സുമേധ ജിദ്ദയിൽ പൂർത്തായിക്കിയത്.
Operation Kaveri unfolds.
INS Sumedha docks in Jeddah with 278 passengers.
Thank HH @FaisalbinFarhan and Saudi Arabian authorities for their fullest cooperation. pic.twitter.com/4a0gqHOTNi
— Dr. S. Jaishankar (@DrSJaishankar) April 25, 2023
#OperationKaveri - the next step.
The first C-130 lands flight lands in Jeddah with another 121 passengers. They will be reaching home soon. pic.twitter.com/uzjTwGxjFy
— Dr. S. Jaishankar (@DrSJaishankar) April 25, 2023
A second C-130 flight reaches Jeddah bringing 135 passengers from Sudan.#OperationKaveri moving steadily forward. pic.twitter.com/JvwKgelnqN
— Dr. S. Jaishankar (@DrSJaishankar) April 25, 2023
സംഘർഷഭരിതമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാനാണ് ഓപ്പറേഷൻ കാവേരി ലക്ഷ്യമിടുന്നത്. ഐഎൻഎസ് സുമേധ ജിദ്ദയിൽ നങ്കൂരമിട്ടപ്പോൾ, ഇന്ത്യയുടെ പലായന ശ്രമത്തിൽ സഹകരിച്ച സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനോടും സൗദി അറേബ്യൻ അധികാരികളോടും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ നന്ദി അറിയിച്ചു. ഇതുവരെ 561 ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...