Omicron: ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ ഗുരുതരമല്ലെന്ന് അമേരിക്ക

Omicron: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഡെല്‍റ്റാ വകഭേദത്തിന്റെ അത്ര ഗുരുതരമാവില്ലെന്ന് അമേരിക്ക.   

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 09:17 AM IST
  • ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ ഗുരുതരമല്ല
  • ഇക്കാര്യം രാജ്യത്തെ പ്രധാന ഡോക്ടര്‍മാരിലൊരാളുമായ ആന്റോണിയോ ഫൗസിയാണ് സ്ഥിരീകരിച്ചത്
Omicron: ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ ഗുരുതരമല്ലെന്ന് അമേരിക്ക

വാഷിങ്ടൺ: Omicron: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) ഡെല്‍റ്റാ വകഭേദത്തിന്റെ അത്ര ഗുരുതരമാവില്ലെന്ന് അമേരിക്ക. 

ഇക്കാര്യം (Omicron) പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ഠാവും രാജ്യത്തെ പ്രധാന ഡോക്ടര്‍മാരിലൊരാളുമായ ആന്റോണിയോ ഫൗസിയാണ് സ്ഥിരീകരിച്ചത്.

Also Read: Omicron| ഫോണുകൾ സ്വിച്ച് ഓഫ്‌,അഡ്രസ്സുകൾ വ്യാജം, വിദേശത്ത് നിന്നെത്തിയ 100 പേർ അപ്രത്യക്ഷം

ദക്ഷിണാഫ്രിക്കയിലെ കേസുകളില്‍ രോഗം (Omicron Variant) ബാധിച്ചവരുടെയും അതില്‍ ആശുപത്രിവാസം വേണ്ടിവന്നവരുടെയും അനുപാതം ഡെല്‍റ്റാ വകഭേദത്തെക്കാള്‍ വളരെ കുറവാണെന്നാണ് അദ്ദേഹം പറയുന്നത്.   

ഈ കണക്കുകളെ അമിതമായി വ്യാഖ്യാനിക്കാതിരിക്കേണ്ടത് പ്രധാനമാണ് കാരണം ഗുരുതരമായ രോഗം രൂപപ്പെടാൻ ആഴ്ചകൾ എടുത്തേക്കാം.  അതുകൊണ്ടുതന്നെ നവംബറിൽ ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ രോഗതീവ്രത രേഖപ്പെടുത്താൻ ഇനി രണ്ടാഴ്ച കൂടി വേണ്ടി വരും.  

Also Read: Viral Video: വ്യത്യസ്ത ശൈലിയിൽ അമ്പയറുടെ വൈഡ് ബോൾ നിർണ്ണയം, വീഡിയോ കണ്ടാൽ ഞെട്ടും!

എങ്കിലും ഈ വൈറസ് (Omicron Virus) കൂടുതൽ കഠിനമാകില്ലെന്നും, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിക്കില്ലയെന്നും അതുകൊണ്ടുത്യന്നെ കൂടുതൽ മോശം സാഹചര്യം വരുമെന്ന് തോന്നുന്നില്ലെന്നും ആന്റോണിയോ ഫൗസി വ്യക്തമാക്കിയിട്ടുണ്ട്. 

ഇതിനിടയിൽ ഇന്ത്യയിൽ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ നേരിയ ലക്ഷണം മാത്രമാണുളളതെന്നും അതിനാല്‍ തന്നെ ഒമിക്രോണ്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാക്കുമെന്ന് ഉറപ്പ് പറയാനാവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News