Paris, France: ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ ഫ്രാൻസിൽ (France) അതിവേഗത്തിൽ പടരുന്നു. ഡിസംബർ അവസാനത്തോടെ ഫ്രാൻസിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒമിക്രോൺ കോവിഡ് വകഭേദം അതിവേഗത്തിൽ പടരുകയാണെന്ന് ആരോഗ്യ മന്ത്രി ഒലിവിയർ വെരാൻ ബുധനാഴ്ച പറഞ്ഞു.
മാത്രമല്ല ഇന്ന് മുതൽ 5 മുതൽ 11 വയസ് വരെ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിക്കുമെന്നും അറിയിച്ചു. ആദ്യമായി ആണ് 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫ്രാൻസിൽ വാക്‌സിൻ നല്കാൻ ആരംഭിക്കുന്നത്. ചൊവ്വാഴ്ച ഫ്രാൻസിൽ 73000 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 7 ദിവസങ്ങളായി ഒരു ദിവസം ശരാശരി 54,000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒമിക്രോൺ കോവിഡ് വകഭേദം കോവിഡ് രോഗബാധയുടെ സ്വഭാവത്തെ തന്നെ മാറ്റുമെന്ന് ഉദ്യോഗസ്ഥർ ഭയക്കുന്നുണ്ട്. ഫ്രാൻസിലെ നിലവിലെ രോഗബാധയിൽ 20 ശതമാനവും ഒമിക്രോൺ കോവിഡ് വകഭേദം മൂലമാണ്. അതേസമയം പാരിസിലെ 35 ശതമാനം രോഗബാധയും ഒമിക്രോൺ കോവിഡ് വകഭേദം മൂലമാണ്.
കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ഒമിക്രോൺ (Omicron) വേരിയന്റിനെതിരെ കോവിഡ്19 ന്റെ ബൂസ്റ്റർ ഡോസ് സംരക്ഷണം നൽകുമെന്നാണ് കേംബ്രിഡ്ജ് ആസ്ഥാനമായുള്ള യുഎസ് ഫാർമസ്യൂട്ടിക്കൽ ആൻഡ് ബയോടെക്നോളജി കമ്പനിയായ മോഡേണ അറിയിച്ചിരുന്നു.
ALSO READ: Omicron Update | കേരളത്തിൽ 4 പേർക്ക് കൂടി ഒമിക്രോൺ; സംസ്ഥാനത്തെ ആകെ കേസുകൾ 15 ആയി
ബൂസ്റ്ററിന്റെ പകുതി ഡോസ് ഒമിക്രോണിനോട് പോരാടാൻ കഴിവുള്ള ന്യൂട്രൽ ആന്റിബോഡികളുടെ അളവിൽ 37 മടങ്ങ് വർദ്ധനവിന് കാരണമായതായി ലാബ് പരിശോധനകൾ (Lab Tests) തെളിയിച്ചതായി മോഡേണ വ്യക്തമാക്കിയിട്ടുണ്ട്. ബൂസ്റ്ററിന്റെ ഫുൾ ഡോസിന്റെ പ്രഭാവം ഇതിലും വലുതായിരുന്നു ഇത് ആന്റിബോഡി അളവിൽ 83 മടങ്ങ് വർദ്ധനവിന് കാരണമാകുമെന്നും മോഡേണ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...