ഒമാന്‍: ഒമാനില്‍ കുടുംബവിസയ്ക്കുള്ള ശമ്പള പരിധി അറുന്നൂറ് ഒമാനി റിയാലില്‍നിന്ന് മുന്നൂറു റിയാല്‍ ആയി കുറച്ചു. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിന് സഹായകരമാണ് ഈ പുതിയ ഉത്തരവ്.
മജ്ലിസ് ശൂറയുടെ നിര്‍ദേശപ്രകാരമാണ് കുടുംബ വിസയ്ക്കുളള ശമ്പളപരിധി മുന്നൂറു റിയാല്‍ ആയി കുറച്ചത്. എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന തന്ഫീദ് പദ്ധതിയുടെ ആവശ്യപ്രകാരമാണ് ശമ്പളപരിധി മുന്നൂറു ഒമാനി റിയാല്‍ ആയി കുറയ്ക്കാന്‍ മജ്ലിസ് ശൂറ ശുപാര്‍ശ ചെയ്തത്.
ശമ്പളപരിധി കുറയ്ക്കുന്നതോടെ വിദേശികളുടെ കൂടുതല്‍ കുടുംബങ്ങള്‍ രാജ്യത്തെത്തും. ഇത് രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് മജ്ലിസ് ശൂറയുടെ നിരീക്ഷണം. റിയല്‍ എസ്റ്റേറ്റ്, റീറ്റെയ്ല്‍ വിപണി, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ സാമ്പത്തിക മുന്നേറ്റത്തിന് ഈ നടപടി സഹായിക്കും.