നിക്കോസിയ : കോവിഡ് 19ന്റെ പുതിയ ഒരു വകഭേദവും കൂടി കണ്ടെത്തി. ഇന്ത്യയിൽ രണ്ടാം തരംഗത്തിന് വഴിവെച്ച ഡെൽറ്റാ വേരിയന്റും (Delta Variant) ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട ചെയ്ത ഒമിക്രോണും (Omicron) ചേർന്നുള്ള ഡെൽറ്റാക്രോൺ (Deltacron) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. മിഡിൽ ഈസ്റ്റ് രാജ്യമായ സൈപ്രസിലാണ് (Cyprus) പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
ഡെൽറ്റായുടെ ജനതിക സ്വഭാവമുള്ളതും ഒമിക്രോണിന് ചില പരിവർത്തനം സംഭവച്ചതുമാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്ന വേരിയന്റിന്റ്. എന്നാൽ കൂടുതൽ ഭയപ്പെടേണ്ടതില്ലയെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്.
ALSO READ : കാടിനുള്ളിൽ മാനുകൾ എങ്ങിനെ കോവിഡ് പോസിറ്റീവായി? ലോകത്ത് ആശങ്ക
സൈപ്രസിൽ നടത്തിയ 25 സാമ്പിളുകളുടെ പരിശോധനയിൽ 10 എണ്ണത്തിൽ ഒമിക്രോൺ വകഭേദത്തിന് പരിവർത്തനം സംഭവിച്ചിട്ടുണ്ടായി എന്ന് മനസ്സിലായി. 25 സാമ്പിളുകളിൽ 11 എണ്ണം രോഗബാധയെ തുടർന്ന് ആശുപത്രിയിലായവരുടെയും ബാക്കിയുള്ള പൊതു ഇടങ്ങളിൽ സാധാരണയായി നടത്തിയ പരിശോധനയിൽ നിന്നുമാണെമെന്ന് സൈപ്രസ് മെയിൽ റിപ്പോർട്ട് ചെയ്തു.
ALSO READ : ഒമിക്രോൺ നിസാരമല്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ആശുപത്രിയിൽ അഡ്മിറ്റായവരുടെ സാമ്പിളുകളിൽ പരിവർത്തനം നടക്കാൻ സാധ്യതയേറയാണ് അതുകൊണ്ടാണ് ഡെൽറ്റായും ഒമിക്രോണും തമ്മിൽ കൂടിച്ചേർന്ന് മറ്റൊരു വകഭേദം ഉണ്ടായിരിക്കുന്നതെന്ന് സൈപ്രേസ യൂണിവേഴ്സിറ്റിയുടെ ബയോടെക്നോളജി മോളിക്യലാർ വൈറോളജി ലബോറട്ടറി തലവൻ ഡോ. ലിയോഡിയോസ് കോസ്ട്രിക്കിസ് അറിയിച്ചിരിക്കുന്നത്.
ALSO READ : ഇന്ത്യയുൾപ്പെടെ 8 രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോംഗ്
നിലവിലെ സാഹചര്യത്തിൽ പുതിയ വകഭേദത്തിൽ ആശങ്കപെടേണ്ട സാഹചര്യമില്ലയെന്ന് സൈപ്രസ് ആരോഗ്യ മന്ത്രി മിഖാലിസ് ഹാഡ്ദിപണ്ടേലാസ് അറിയിച്ചു. പുതിയ വകഭേദം വേഗം തന്നെ കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു. അതേസമയം ഡെൽറ്റക്രോൺ എന്ന വിളിപ്പേരുള്ള പുതിയ വകഭേദത്തിന്റെ ശാസ്ത്രീയമായ നാമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...