ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ (South Africa) കോവിഡിന്റെ പുതിയ വകഭേദം (New covid variant) കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. വളരെ ചെറിയ എണ്ണം ആളുകളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് അറിയിച്ചു.
കഴിഞ്ഞ വർഷം കോവിഡിന്റെ ബീറ്റ വേരിയന്റ് ആദ്യം കണ്ടെത്തിയ രാജ്യമാണ് ദക്ഷിണാഫ്രിക്ക. ബീറ്റ വകഭേദം വളരെ വേഗത്തിൽ വ്യാപിക്കുന്നതും വാക്സിനെ പ്രതിരോധിക്കുന്നതുമായിരുന്നു. ഈ വർഷം ആദ്യം സൗത്ത് ആഫ്രിക്കയിൽ കോവിഡിന്റെ സി.1.2 വകഭേദവും കണ്ടെത്തിയിരുന്നു.
ALSO READ: Coronavirus : കോവിഡ് നവജാത ശിശുക്കളുടെയും ജീവനെടുക്കുന്നു : പഠന റിപ്പോർട്ട്
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,119 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,35,763 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം മരണപ്പെട്ടത് 396 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ ആകെ എണ്ണം 4,66,584 ആയി.
രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,11,481 ആണ്. കഴിഞ്ഞ 538 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ 47 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 20000 ത്തിന് താഴെയാണ്.
അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ ആകെ 132 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. 1,32,33,15,050 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. ഇനി 22,72,19,901 വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളിൽ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...