Lock down കൊണ്ട് മാത്രം കോറോണയെ തുരത്താനാവില്ല: WHO

ആഗോളതലത്തില്‍ പടര്‍ന്നിരിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ നിരവധി  നടപടികളാണ് ലോക രാഷ്ടങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. അതില്‍ മുഖ്യമായതാണ് സമൂഹിക അകലം പാലിക്കുക  എന്നത്.

Last Updated : Mar 26, 2020, 07:53 AM IST
Lock down കൊണ്ട് മാത്രം  കോറോണയെ തുരത്താനാവില്ല: WHO

ജനീവ: ആഗോളതലത്തില്‍ പടര്‍ന്നിരിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ നിരവധി  നടപടികളാണ് ലോക രാഷ്ടങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. അതില്‍ മുഖ്യമായതാണ് സമൂഹിക അകലം പാലിക്കുക  എന്നത്.

കൂടാതെ, വൈറസിനെ തുരത്താന്‍ മിക്ക രാജ്യങ്ങളും കൈക്കൊണ്ടിരിക്കുന്ന നടപടിയാണ് Lock down. ഇന്ത്യയില്‍ 21 ദിവസത്തെ Lock down ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 14 വരെ ഇത്  തുടരും.

എന്നാല്‍, Lock down സംബന്ധിച്ച് വളരെ നിര്‍ണ്ണായക വിമര്‍ശനമാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന (WHO) നടത്തിയിരിക്കുന്നത്. 

മാരകമായ കൊറോണ വൈറസിനെ തടുക്കാന്‍  Lock down മാത്രം മതിയാവില്ല എന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന (WHO) നല്‍കിയിരിക്കുന്ന  മുന്നറിയിപ്പ്.

കൊറോണ വൈറസിനെ നേരിടാന്‍ മിക്ക രാജ്യങ്ങളും അവലംബിച്ചിരിക്കുന്ന Lock down വൈറസിനെ തടുക്കാനുള്ള  ഒരു  പൂര്‍ണ്ണ പരിഹാര  മാര്‍ഗ്ഗമല്ല, ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം  ഗെബ്രിയേസസ് അഭിപ്രായപ്പെട്ടു. 

ശക്തമായ പൊതുജനാരോഗ്യ നടപടികള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍, നിയന്ത്രണങ്ങളും  Lock downകളും നീക്കം ചെയ്യുമ്പോള്‍, രോഗം വീണ്ടും വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെ  പല രാജ്യങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നിരിക്കുകയാണ് . ഈയവസരത്തിലാണ്  ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറലിന്റെ  ഈ  പ്രതികരണം.

 

Trending News