ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. നാല് ഭൂഖണ്ഡങ്ങളിൽ ഇന്ന് പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകുന്നുണ്ട്. അതിനാൽ വാനനിരീക്ഷണം താത്പര്യമുള്ളവർക്ക് 'ബ്ലഡ് മൂൺ' എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ കഴിയും. ഇനി ഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുന്നതിന് 2023 ഒക്ടോബർ 28 വരെ കാത്തിരിക്കേണ്ടി വരും.
പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുൻപായി ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. അതായത് പൂർണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂൺ തെളിയുന്നത്. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിലാണ് ചന്ദ്രന് ഈ നിറം വരുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് ദ്വീപുകൾ, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും.
ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത് എപ്പോൾ ?
ചന്ദ്രഗ്രഹണം വൈകുന്നേരത്തോടെ ഇന്ത്യയിൽ ദൃശ്യമാകും. കൊൽക്കത്ത, കൊഹിമ, അഗർത്തല, ഗുവാഹത്തി എന്നിവയുൾപ്പെടെ ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിൽ ആണ് പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുക. എന്നാൽ മറ്റു ചില ഭാഗങ്ങളിൽ ഭാഗിക ഗ്രഹണം ആയിരിക്കും കാണാൻ കഴിയുക.
ഉച്ചകഴിഞ്ഞ് 3:46 മുതൽ ഗ്രഹണം ദൃശ്യമായി തുടങ്ങും, വൈകുന്നേരം 4:29 വരെ ഇത് നീണ്ടുനിൽക്കും. ഉച്ചയ്ക്ക് 2:39 മുതൽ ചന്ദ്രൻ ഭാഗികമായി ഭൂമിക്ക് പിന്നിൽ മറയാൻ തുടങ്ങും, വൈകുന്നേരം 5:11 വരെ ഭാഗികമായി മറഞ്ഞിരിക്കും. ഡൽഹിയിൽ വൈകുന്നേരം 5:57 ന് ആളുകൾക്ക് ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയും, നാഗ്പൂരിൽ വൈകുന്നേരം 5:32 ന് ചന്ദ്രഗ്രഹണം ദൃശ്യമാകും. കൊൽക്കത്തയിൽ വൈകുന്നേരം 4:54ന് ഗ്രഹണം ദൃശ്യമാകും. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ, ദൂരദർശിനികൾ എന്നിവയിലൂടെയോ ഇത് കാണാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...