പോളണ്ട്: പോളണ്ടിൽ ജോലി ചെയ്തുവരികയായിരുന്നു മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ ഐഎൻജി ബാങ്കിലെ ഐടി ജീവനക്കാരനായിരുന്നു മരണമടഞ്ഞ ഇബ്രാഹിം. യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം.
Also Read: ജറുസലേമിലെ ജൂത ദേവാലയത്തില്‍ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടു
സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ഇബ്രാഹിമിന്റെ മരണ വാർത്ത പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് ബന്ധുക്കൾ അറിഞ്ഞത്. ഇബ്രാഹീം ഷെരീഫിനെ ജനുവരി 24 മുതൽ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോൾ ആശങ്കയിലായ ബന്ധുക്കൾ ശേഷം പോളണ്ടിലെ ഒരു പരിചയക്കാരൻ മുഖേന പോലീസിൽ പരാതി നൽകുകയും എംബസിയുമായി ബന്ധപ്പെടും ഉണ്ടായി. അതിനു പിന്നാലെ എംബസി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇബ്രാഹിം ഷെരീഫ് കൊല്ലപ്പെട്ടെന്ന അറിയിപ്പ് ബന്ധുക്കൾക്ക് ലഭിച്ചത്.
Also Read: Shani Asta 2023: കുംഭത്തിൽ ശനിയുടെ അസ്തമയം; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിക്കും!
ഇബ്രാഹിം ഷെരീഫ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതടക്കം കാര്യത്തിൽ ഒരു വ്യക്തതയും ലഭിച്ചിട്ടില്ല. 10 മാസം മുമ്പാണ് ജോലിക്കായി ഇബ്രാഹിം പോളണ്ടിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...