COVID-19 Vaccine : ഇസ്രായേലിൽ ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളുള്ള 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ അനുമതി

 ആരോഗ്യ പ്രശ്‍നങ്ങൾ ഉള്ള കുട്ടികൾക്ക് ആഗസ്റ്റ് 1 മുതൽ വാക്‌സിൻ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2021, 11:49 AM IST
  • ആരോഗ്യ പ്രശ്‍നങ്ങൾ ഉള്ള കുട്ടികൾക്ക് ആഗസ്റ്റ് 1 മുതൽ വാക്‌സിൻ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ബുധനാനഴ്ചയാണ് ഇസ്രായേലി ആരോഗ്യ പ്രവർത്തകർ വിവരം അറിയിച്ചത്.
  • കടുത്ത അരോഗ്യ പ്രശ്‍നങ്ങൾ ഉള്ള കുട്ടികൾക്ക് വേണ്ടിയാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
  • ഇത് പ്രത്യേക അനുമതി ആണെന്നും വാക്‌സിൻ നൽകിയിട്ടുള്ള ഓരോ കുട്ടിയേയും നിരീക്ഷിക്കുമെന്നും മന്ത്രാലയത്തിന്റെ വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു.
COVID-19 Vaccine : ഇസ്രായേലിൽ ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളുള്ള 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ അനുമതി

JERUSALEM: ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളുള്ള 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ വാക്‌സിൻ ഉപയോഗിക്കാൻ ഇസ്രായേലി സർക്കാർ അനുമതി നൽകി. ആരോഗ്യ പ്രശ്‍നങ്ങൾ ഉള്ള കുട്ടികൾക്ക് ആഗസ്റ്റ് 1 മുതൽ വാക്‌സിൻ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുധനാനഴ്ചയാണ് ഇസ്രായേലി ആരോഗ്യ പ്രവർത്തകർ വിവരം അറിയിച്ചത്.

കടുത്ത അരോഗ്യ പ്രശ്‍നങ്ങൾ ഉള്ള കുട്ടികൾക്ക് വേണ്ടിയാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഇത് പ്രത്യേയക് അനുമതി ആണെന്നും വാക്‌സിൻ നൽകിയിട്ടുള്ള ഓരോ കുട്ടിയേയും നിരീക്ഷിക്കുമെന്നും മന്ത്രാലയത്തിന്റെ വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു.

ALSO READ: Covid 19 Delta Outbreak : ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധയിൽ വൻ വർധന; സിഡ്‌നിയിൽ ലോക്ഡൗൺ 4 ആഴ്ചത്തേക്ക് കൂടി നീട്ടി

ഏതൊക്കെ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള കുട്ടികൾക്കാണ് വാക്‌സിൻ നല്കാവുന്നത് എന്ന പട്ടികയും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പട്ടിക പുറത്തിറക്കിയത്. മസ്തിഷ്കം, ഹൃദയം അല്ലെങ്കിൽ ശ്വാസകോശ പ്രശ്നങ്ങൾ, രൂക്ഷമായ രോഗപ്രതിരോധ ശേഷി കുറവ് , സിക്കിൾ സെൽ അനീമിയ, ശ്വാസകോശത്തിലെ രക്താതിമർദ്ദം, കടുത്ത അമിതവണ്ണം എന്നിവ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: Covid 19 Delta Outbreak : കോവിഡ് രോഗബാധ കുറഞ്ഞതിനെ തുടർന്ന് ലോക്ഡൗൺ പിൻവലിക്കാൻ ഒരുങ്ങി മെൽബൺ

കുട്ടികൾക്ക് ഫൈസർ / ബയോ‌എൻടെക് വാക്സിൻ നൽകാനാണ് അനുമതി നൽകിയിട്ടുള്ളത്. മാത്രമല്ല സാധാരണ നൽകുന്നതിൽ നിന്നും 3 മടങ്ങ് കുറവ് വാക്‌സിനായിരിക്കും നൽകുന്നത്. ഇസ്രായേലിലെ 55 ശതമാനം പൗരന്മാരും 2 ഡോസ് ഫൈസർ / ബയോ‌എൻടെക് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു.

ALSO READ: Moderna Covid Vaccine : യൂറോപ്യൻ രാജ്യങ്ങളിൽ മോഡേണ വാക്‌സിൻ 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി

കഴിഞ്ഞ മാസം 12 മുതൽ 16 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് വാക്‌സിൻ നല്കാൻ ഇസ്രായേൽ അനുമതി നൽകിയിരുന്നു. വൻ തോതിൽ വാക്‌സിൻ നല്കാൻ കഴിഞ്ഞതോടെ ഇസ്രായേലിലെ കോവിഡ് രോഗബാധ വൻ തോതിൽ കുറയുകയും നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

 

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News