Covid 19 Delta Outbreak : ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധയിൽ വൻ വർധന; സിഡ്‌നിയിൽ ലോക്ഡൗൺ 4 ആഴ്ചത്തേക്ക് കൂടി നീട്ടി

ഓഗസ്റ്റ് 28 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 01:53 PM IST
  • ബുധനാഴ്ച ഇതുവരെയുള്ളതിൽ ഉയർന്ന കോവിഡ് കണക്കാണ് സിഡ്‌നിയിൽ രേഖപ്പെടുത്തിയത്.
  • നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗബാധയിൽ കുറവ് വരാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
  • ഓഗസ്റ്റ് 28 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു.
  • 12 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂൺ 26 നാണ് സിഡ്‌നിയിൽ (Sydney) ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
Covid 19 Delta Outbreak : ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധയിൽ വൻ വർധന; സിഡ്‌നിയിൽ ലോക്ഡൗൺ 4 ആഴ്ചത്തേക്ക് കൂടി നീട്ടി

Sydney : കോവിഡ് ഡെൽറ്റ വകഭേദം (Covid Delta Variant)  മൂലമുള്ള രോഗബാധ രോക്ഷമാകുന്നതിനെ തുടർന്ന് സിഡ്‌നിയിൽ ലോക്ഡൗൺ നാല് ആഴ്ചകളിലേക്ക് കൂടി നീട്ടി. ബുധനാഴ്ച ഇതുവരെയുള്ളതിൽ ഉയർന്ന കോവിഡ് കണക്കാണ് സിഡ്‌നിയിൽ രേഖപ്പെടുത്തിയത്.  നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗബാധയിൽ കുറവ് വരാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

ഓഗസ്റ്റ് 28 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു. 12 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂൺ 26 നാണ് സിഡ്‌നിയിൽ (Sydney)  ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പിന്നീട് രോഗബാധ വൻ തോതിൽ പടരുകയായിരുന്നു. ഇന്ന് 177 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

ALSO READ: Covid 19 Delta Outbreak : കോവിഡ് രോഗബാധ കുറഞ്ഞതിനെ തുടർന്ന് ലോക്ഡൗൺ പിൻവലിക്കാൻ ഒരുങ്ങി മെൽബൺ

  കോവിഡ് രോഗബാധയുടെ തോത് കുറഞ്ഞതോടെ മെൽബൺ ലോക്ഡൗൺ പിൻവലിച്ചിരുന്നു. ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ ആയതിനെ തുടർന്നാണ് തീരുമാനം എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മെൽബൺ.

ALSO READ: Covid 19 Sydney : വീണ്ടും ഉയർന്ന സിഡ്‌നിയിലെ കോവിഡ് കേസുകൾ; അടിയന്തരാവസ്ഥയെന്ന് നേതാക്കൾ

ഡെൽറ്റ വകഭേദം (Delta Variant) മൂലം പടർന്ന് പിടിക്കുന്ന കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ ഒരു മാസമായി നീണ്ട് നിൽക്കുന്ന ലോക്ഡൗണിന് സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസ് കൂടുതൽ കോവിഡ് വാക്‌സിനും കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ എത്തിക്കാനും ആവശ്യപ്പെട്ടിരുന്നു.

ALSO READ: Covid 19 & Life Expectancy : അമേരിക്കയിലെ ജനങ്ങളുടെ ആയുർദൈർഖ്യം കുത്തനെ കുറഞ്ഞു; കോവിഡ് മഹാമാരി മൂലമെന്ന് പഠനം

ഓസ്‌ട്രേലിയിലെ ആകെ ജനസംഖ്യയുടെ 12 ശതമാനം ആളുകൾ മാത്രമേ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളിയ്. ഫൈസർ വാക്‌സിന്റെ ലഭ്യത കുറവും, അസ്ട്രസെനേക്ക വാക്‌സിനുകളോടുള്ള വിശ്വാസ കുറവുമാണ് ഇതിന് കാരണം. കൂടുതൽ ഫൈസർ വാക്‌സിൻ എത്തിക്കണമെന്നാണ് അധികൃതരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News