ആത്മഹത്യ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി ഉത്തര കൊറിയ. അത്മഹത്യ തടയുന്നതിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്താൻ ഉത്തര കൊറിയ ഭരണാധികാരി കിം ജോങ്-ഉൻ നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആത്മഹത്യ സോഷ്യലിസത്തോട് ചെയ്യുന്ന ചതിയാണെന്ന് അറിയിച്ചുകൊണ്ടാണ് കിം ജോങ്-ഉൻ ഈ രഹസ്യ ഉത്തരവ് ഇറക്കിയത്. ഇത് സംബന്ധിച്ചുള്ള നിർദേശം ഉത്തര കൊറിയൻ ഭരണാധികാരി പ്രാദേശിക സർക്കാരുകൾക്ക് നൽകിയെന്നാണ് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ആത്മഹത്യ തടയുന്നതിനുള്ള പ്രതിരോധ നടപടികളും സ്വീകരിക്കാനും നിർദേശത്തിൽ പറയുന്നു.
രാജ്യത്തെ ആത്മഹത്യ നിരക്ക് ഗണ്യമായി കൂടിയ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഉത്തര കൊറിയയിലെ ആത്മഹത്യ നിരക്ക് 40 ശതമാനമാണ് വർധിച്ചിരിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ ദേശീയ ഇന്റലിജെൻസ് സർവീസ് അവകാശപ്പെടുന്നു. അതേസമയം ഇത് സംബന്ധിച്ച് ഉത്തര കൊറിയയുടെ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല.
ALSO READ : London Heat Wave: പട്ടാളക്കാർ വരെ തളർന്നു വീഴുന്നു, ചൂടിൽ പൊള്ളി ലണ്ടൻ
ഉത്തര കൊറിയയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നമാണ് ആത്മഹത്യ നിരക്ക് വർധിക്കാൻ പ്രധാന കാരണമെന്നാണ് ദക്ഷിണ കൊറിയൻ ഏജൻസി വ്യക്തമാക്കുന്നത്. കൂടാതെ ഉത്തര കൊറിയയിൽ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ ക്ഷാമം നിലനിൽക്കുന്നതിനാൽ ജനങ്ങൾക്കിടെയിൽ വലിയ കുറ്റകൃത്യങ്ങൾ വഴി വെക്കുന്നുണ്ടെന്ന് ഏജൻസിയുടെ കണ്ടെത്തൽ.
ഇവയിൽ പ്രധാനമായി ആത്മഹത്യ നിരക്ക് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഉത്തര കൊറിയൻ ഭരണാധികാരി. ഇതിനായി പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്ക് അടിയന്തര യോഗം ചേരാനാണ് കിം ജോങ്-ഉൻ നിർദേശം നൽകിയിരുന്നത്. ഉത്തര കൊറിയൻ ഭരണസംവിധാനത്തിൽ മടുപ്പ് അറിയിക്കുന്ന ആത്മഹത്യ കുറിപ്പാണ് പലരും പങ്കുവെക്കുന്നതെന്ന് പ്രാദേശിക നേതാക്കൾ അറിയിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ ഏജൻസി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...