കൂടുതൽ സുരക്ഷ വേണം; ആയുധ ശേഖരം വർധിപ്പിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ

Kim Jong Un സ്വയം സുരക്ഷ ഉറപ്പാക്കാനാണ് ആയുധ ശേഖരം വർധിപ്പിക്കുന്നതെന്ന് കിം സമ്മേളനത്തിൽ നിലപാടെടുത്തു. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 05:08 PM IST
  • സ്വയം സുരക്ഷ ഉറപ്പാക്കാനാണ് ആയുധ ശേഖരം വർധിപ്പിക്കുന്നതെന്ന് കിം സമ്മേളനത്തിൽ നിലപാടെടുത്തു.
  • അതേസമയം സ്വയം സുരക്ഷ ഉറപ്പാക്കുക എന്നതിലുപരി മറ്റ് അജണ്ടകളോ ആണവായുധ പരീക്ഷണത്തെ കുറിച്ചോ ചർച്ച ചെയ്തിട്ടുണ്ടെന്ന് കെസിഎൻഎയുടെ റിപ്പോർട്ടിൽ പറയുന്നില്ല.
കൂടുതൽ സുരക്ഷ വേണം; ആയുധ ശേഖരം വർധിപ്പിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ

രാജ്യത്തെ അയുധ ശേഖരണം വർധിപ്പിക്കുന്നതായി പാർട്ടി സമ്മേളനത്തിൽ വ്യക്തമാക്കി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്താൻ ഒരുങ്ങുന്നുയെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും അറിയിച്ചതിനെ പിന്നാലെയാണ് ആയുധ ശേഖരണം ഉയർത്താനുള്ള കിം ജോങ് ഉന്നിന്റെ തീരുമനം. കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് ഉത്തര കൊറിയ ആയുധ ശേഖരണം വർധിപ്പിക്കുന്നതെന്ന് കിം ജോങ് ഉൻ പാർട്ടി സമ്മേളനത്തിൽ ധരിപ്പിച്ചതായി ഉത്തര കൊറിയൻ വാർത്ത ഏജൻസിയായ കെസിഎൻഎ.

അതേസമയം പാർട്ടി യോഗത്തിൽ അമേരിക്കയ്ക്കെതിരെയോ ദക്ഷിണ കൊറിയയ്ക്കെതിരെയോ നേരിട്ട് വിമർശനം നടത്തിയതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നില്ല. മൂന്ന് ദിവസം നീണ്ട് നിന്ന് ദേശീയ പാർട്ടി സമ്മേളനത്തിലാണ് ഉത്തര കൊറിയാൻ ഭരണാധികാരി രാജ്യത്തെ ആയുധ ശേഖരം വർധിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്.

ALSO READ : Russia Ukraine War: യുക്രൈനിന് മിസൈൽ നൽകി സഹായിച്ചാൽ ആക്രമണം വ്യാപിപ്പിക്കും: പുട്ടിൻ 

സ്വയം സുരക്ഷ ഉറപ്പാക്കാനാണ് ആയുധ ശേഖരം വർധിപ്പിക്കുന്നതെന്ന് കിം സമ്മേളനത്തിൽ നിലപാടെടുത്തു. അതേസമയം സ്വയം സുരക്ഷ ഉറപ്പാക്കുക എന്നതിലുപരി മറ്റ് അജണ്ടകളോ ആണവായുധ പരീക്ഷണത്തെ കുറിച്ചോ ചർച്ച ചെയ്തിട്ടുണ്ടെന്ന് കെസിഎൻഎയുടെ റിപ്പോർട്ടിൽ പറയുന്നില്ല.

കൂടാതെ കഴിഞ്ഞ മാസം രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം നിലവിൽ രോഗം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചെന്ന് വർക്കേഴ്സ് പാർട്ടീസ് കേന്ദ്ര കമ്മിറ്റിയുടെ പ്ലീനറി യോഗത്തിൽ വിലയിരുത്തി. സാമ്പത്തിക മേഖലയിലെ പുരോഗതി ഉറപ്പാക്കുന്നതിനൊപ്പം കോവിഡിനെതിരെ ശക്തമായ നിയന്ത്രണം ഉറപ്പാക്കാൻ കിം ആഗ്രിക്കുന്നു.
 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News