Russia-Ukraine War: യുക്രൈൻ വിഷയത്തിൽ റഷ്യയ്‌ക്കെതിരെ യുഎന്നിൽ ആദ്യമായി വോട്ടുചെയ്ത് ഇന്ത്യ

യുക്രൈനിൽ ആറു മാസമായി തുടരുന്ന സംഘർഷം വിലയിരുത്താൻ ബുധനാഴ്ചയാണ് യുഎൻഎസ്‌സി യോഗം ചേർന്നത്. യോഗം ആരംഭിച്ചതിനു പിന്നാലെ യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെയുള്ള യുക്രൈൻ പ്രസിഡന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രൊസിജറൽ വോട്ടിന് അഭ്യർത്ഥിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 06:22 AM IST
  • യുക്രൈൻ വിഷയത്തിൽ റഷ്യയ്‌ക്കെതിരെ ആദ്യമായി വോട്ടുചെയ്ത് ഇന്ത്യ
  • യുക്രൈനിൽ ആറു മാസമായി തുടരുന്ന സംഘർഷം വിലയിരുത്താൻ ബുധനാഴ്ചയാണ് യുഎൻഎസ്‌സി യോഗം ചേർന്നത്
Russia-Ukraine War: യുക്രൈൻ വിഷയത്തിൽ റഷ്യയ്‌ക്കെതിരെ യുഎന്നിൽ ആദ്യമായി വോട്ടുചെയ്ത് ഇന്ത്യ

വാഷിംഗ്‌ടൺ: യുഎൻ സുരക്ഷാ സമിതിയിൽ നടന്ന പ്രൊസിജറൽ വോട്ടെടുപ്പിൽ റഷ്യക്കെതിരെ ആദ്യമായി വോട്ടു ചെയ്ത് ഇന്ത്യ. 15 അംഗ സുരക്ഷാ കൗൺസിലിൽ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ അഭിസംബോധന ചെയ്യാൻ ക്ഷണിച്ചപ്പോൾ റഷ്യ എതിർക്കുകയും ഇന്ത്യ അനുകൂലിക്കുകയുമായിരുന്നു.

Also Read: രണ്ടു വർഷത്തിന് ശേഷം നൂറിലധികം വിദ്യാർത്ഥികൾക്ക് വിസ അനുവദിച്ച് ചൈന

യുക്രൈനിൽ ആറു മാസമായി തുടരുന്ന സംഘർഷം വിലയിരുത്താൻ ബുധനാഴ്ചയാണ് യുഎൻഎസ്‌സി യോഗം ചേർന്നത്. യോഗം ആരംഭിച്ചതിനു പിന്നാലെ യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെയുള്ള യുക്രൈൻ പ്രസിഡന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രൊസിജറൽ വോട്ടിന് അഭ്യർത്ഥിച്ചു.  സെലെൻസ്‌കിയുടെ പങ്കാളിത്തത്തെ റഷ്യ എതിർക്കുന്നില്ലെന്നും എന്നാൽ പങ്കാളിത്തം വ്യക്തിപരമായിരിക്കണമെന്നും നെബെൻസിയ പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് വെർച്വലായി പ്രവർത്തിക്കാൻ സമിതി തീരുമാനിച്ചെങ്കിലും ഇപ്പോൾ സാധാരണ നടപടിക്രമങ്ങളിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ യുദ്ധത്തിലാണെന്നും ഈ സാഹചര്യത്തിൽ പ്രസിഡന്റ് ഇവിടെ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നെന്നും അൽബേനിയയുടെ അംബാസഡർ ഫെറിറ്റ് ഹോക്സ വാദിക്കുകയും വീഡിയോ കോൺഫറൻസിലൂടെയുള്ള സെലെൻസ്കിയുടെ പങ്കാളിത്തത്തെ പിന്തുണയ്ക്കുകയും ചെയ്തു. 

Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ 

തുടർന്ന് സമിതി വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കാൻ സെലൻസ്‌കിക്ക് അനുവാദം നൽകി. എന്നാൽ ഇതിനെതിരെ റഷ്യ വോട്ട് ചെയ്യുകയും ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങൾ അനൂകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തു. പക്ഷേ ചൈന വിട്ടുനിന്നു.  ഫെബ്രുവരിയിലാണ് യുക്രൈനിൽ റഷ്യ സൈനിക നടപടി ആരംഭിച്ചത്.  അതിനുശേഷം ഇതാദ്യമായാണ് യുക്രൈൻ വിഷയത്തിൽ റഷ്യയ്ക്കെതിരെ ഇന്ത്യ വോട്ട് ചെയ്യുന്നത്. യുക്രൈനുമായി ബന്ധപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ വിട്ടുനിന്നത് യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളെ മുഷിപ്പിച്ചിരുന്നു. യുക്രൈനെതിരായ ആക്രമണത്തെ തുടർന്ന് യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിയിരുന്നു.

Also Read: കളി വധുവിനോട്... ജയമാല അണിയിക്കാൻ വന്ന വധുവിനോട് തമാശ കാണിച്ച വരന് കിട്ടി എട്ടിന്റെ പണി..! 

യുക്രൈനെതിരെ റഷ്യ നടത്തുന്ന സൈനിക നീക്കത്തെ ഇന്ത്യ ഇതുവരെ വിമർശിച്ചിട്ടില്ലയെങ്കിലും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ പലതവണ ഇരുരാജ്യങ്ങളോടും  ആവശ്യപ്പെടുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News