Russia-Ukraine | യുദ്ധഭീതി, അനിശ്ചിതത്വം; ഇന്ത്യൻ പൗരന്മാരോട് യുക്രൈൻ വിടാൻ നിർദേശം

വിദ്യാർഥികൾ അടക്കമുള്ളവർ എംബസിയുമായി ബന്ധപ്പെടണം. പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി നൽകുമെന്നും ഇന്ത്യ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 03:29 PM IST
  • യുദ്ധമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ അയയ്ക്കാനാകില്ലെന്നും യുഎസ് പൗരന്മാർ എത്രയും വേ​ഗം മടങ്ങിവരണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു
  • ഫെബ്രുവരി 16ന് റഷ്, യുക്രൈനെ ആക്രമിച്ചേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഫേസ്ബുക്കിലൂടെ അറിയിച്ചു
  • സമവായ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് യുക്രൈൻ പ്രസിഡന്റ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്
  • ഫെബ്രുവരി 16ന് റഷ്യ, യുക്രൈനെ ആക്രമിക്കുമെന്ന് യുഎസും വ്യക്തമാക്കിയിരുന്നു
Russia-Ukraine | യുദ്ധഭീതി, അനിശ്ചിതത്വം; ഇന്ത്യൻ പൗരന്മാരോട് യുക്രൈൻ വിടാൻ നിർദേശം

കീവ്: യുദ്ധഭീതിയും അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിൽ പൗരന്മാരോട് യുക്രൈൻ വിടാൻ നിർദേശിച്ച് ഇന്ത്യ. യുക്രൈനിലെ ഇന്ത്യൻ എംബസിയാണ് പൗരന്മാർക്ക് താൽക്കാലികമായി രാജ്യം വിടാൻ നിർദേശം നൽകിയത്. 25000ത്തോളം വരുന്ന ഇന്ത്യക്കാർ യുക്രൈനിലുണ്ടെന്നാണ് വിവരം. അതിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. വിദ്യാർഥികൾ അടക്കമുള്ളവർ എംബസിയുമായി ബന്ധപ്പെടണം. യുക്രൈനിൽ എംബസി കൃത്യമായി തന്നെ പ്രവർത്തിക്കും. പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി നൽകുമെന്നും ഇന്ത്യ അറിയിച്ചു. 

യുഎസ്എ, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, എസ്റ്റോണിയ, ലിത്വാനിയ, ബള്‍ഗേറിയ, സ്ലോവേനിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇസ്രയേല്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ ഏത് നിമിഷവും യുക്രൈൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന യുഎസ് മുന്നറിയിപ്പിനെ തുടർന്ന് യുക്രൈനിലേക്കുള്ള നിരവധി വിമാനസർവീസുകളും റദ്ദാക്കി.

യുദ്ധമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ അയയ്ക്കാനാകില്ലെന്നും യുഎസ് പൗരന്മാർ എത്രയും വേ​ഗം മടങ്ങിവരണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി 16ന് റഷ്, യുക്രൈനെ ആക്രമിച്ചേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഫേസ്ബുക്കിലൂടെ അറിയിച്ചു. സമവായ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് യുക്രൈൻ പ്രസിഡന്റ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 16ന് റഷ്യ, യുക്രൈനെ ആക്രമിക്കുമെന്ന് യുഎസും വ്യക്തമാക്കിയിരുന്നു. യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും രംഗത്തെത്തിയിരുന്നു.

 

റഷ്യ സൈനികവിന്യാസം വീണ്ടും വർധിപ്പിച്ചത് ആശങ്കയുണർത്തുന്നുണ്ട്. എന്നാൽ തങ്ങൾ യുക്രൈനെ ആക്രമിക്കില്ലെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. നാറ്റോ സഖ്യം തങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് സുരക്ഷിതരാകാൻ വേണ്ടിയാണ് സൈനിക വിന്യാസം വർധിപ്പിക്കുന്നതെന്നാണ് റഷ്യയുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News