IMF: ആഗോള ജിഡിപി വളർച്ചാ നിരക്ക് 3.2 ശതമാനം, ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 7.4; ആ​ഗോള മാന്ദ്യ മുന്നറിയിപ്പ് നൽകി ഐഎംഎഫ്

IMF: ഉയർന്ന പണപ്പെരുപ്പം, ഉക്രെയ്ൻ യുദ്ധം എന്നിവയിൽ നിന്നുള്ള സാമ്പത്തിക പ്രതിസന്ധി ലോകം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇത് ജാ​ഗ്രതയോടെ നിരീക്ഷിച്ചില്ലെങ്കിൽ ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി. 

Last Updated : Jul 27, 2022, 06:19 AM IST
  • പണനയത്തിന്റെ ആഘാതം ചൂണ്ടിക്കാട്ടി ഐഎംഎഫ്, 2023 ലെ വളർച്ചാ പ്രവചനം ഏപ്രിലിലെ 3.6 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറച്ചു
  • 2020-ൽ 3.1 ശതമാനം കുറവോടെ കോവിഡ് പാൻഡെമിക് ആഗോള ഉൽപ്പാദനത്തെ തകർത്തതിന് ശേഷം 2021-ൽ ലോക വളർച്ച 6.1 ശതമാനമായി ഉയർന്നതായി ഐഎംഎഫ് പറഞ്ഞു
  • ഏപ്രിൽ മുതൽ സാമ്പത്തിക വളർച്ച ഗണ്യമായി കുറഞ്ഞു
IMF: ആഗോള ജിഡിപി വളർച്ചാ നിരക്ക് 3.2 ശതമാനം, ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 7.4; ആ​ഗോള മാന്ദ്യ മുന്നറിയിപ്പ് നൽകി ഐഎംഎഫ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര നാണയ നിധി (ഐഎംഫ്) ചൊവ്വാഴ്ച ആഗോള ജിഡിപി വളർച്ചാ നിരക്ക് വീണ്ടും വെട്ടിക്കുറച്ചു. ഉയർന്ന പണപ്പെരുപ്പം, ഉക്രെയ്ൻ യുദ്ധം എന്നിവയിൽ നിന്നുള്ള സാമ്പത്തിക പ്രതിസന്ധി ലോകം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇത് ജാ​ഗ്രതയോടെ നിരീക്ഷിച്ചില്ലെങ്കിൽ ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി. ആഗോള ജിഡിപി വളർച്ച ഏപ്രിലിൽ കണക്കാക്കിയ 3.6 ശതമാനത്തിൽ നിന്ന് 2022 ൽ 3.2 ശതമാനമായി കുറയുമെന്ന് വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിന്റെ അപ്‌ഡേറ്റിൽ ഐഎംഎഫ് പറഞ്ഞു. ചൈനയിലെയും റഷ്യയിലെയും സാമ്പത്തിക മാന്ദ്യം കാരണം ലോക ജിഡിപി യഥാർത്ഥത്തിൽ രണ്ടാം പാദത്തിൽ ചുരുങ്ങിയെന്ന് ഐഎംഎഫ് വ്യക്തമാക്കി.

ഇതിനുപുറമെ, പണനയത്തിന്റെ ആഘാതം ചൂണ്ടിക്കാട്ടി ഐഎംഎഫ്, 2023 ലെ വളർച്ചാ പ്രവചനം ഏപ്രിലിലെ 3.6 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറച്ചു. 2020-ൽ 3.1 ശതമാനം കുറവോടെ കോവിഡ് പാൻഡെമിക് ആഗോള ഉൽപ്പാദനത്തെ തകർത്തതിന് ശേഷം 2021-ൽ ലോക വളർച്ച 6.1 ശതമാനമായി ഉയർന്നതായി ഐഎംഎഫ് പറഞ്ഞു. ഏപ്രിൽ മുതൽ സാമ്പത്തിക വളർച്ച ഗണ്യമായി കുറഞ്ഞു. ലോകം ഉടൻ തന്നെ ആഗോള മാന്ദ്യത്തിന്റെ വക്കിലേക്ക് നീങ്ങിയേക്കാം, ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയർ ഗൗറിഞ്ചാസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് വ്യക്തമാക്കി.

നേരത്തെ 8.2 ശതമാനം വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ നേടുമെന്നായിരുന്നു അന്താരാഷ്ട്ര നാണയനിധി പറഞ്ഞിരുന്നത്. എന്നാൽ ആഗോള തലത്തിലെ സാമ്പത്തിക അവസ്ഥ ഗുണകരമല്ലാത്ത സാഹചര്യത്തിലാണ് പ്രതീക്ഷിത ജിഡിപി നിരക്ക് കുറച്ചത്. നിലവിൽ ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2021 - 22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം ജിഡിപി വളർച്ച കൈവരിച്ചതോടെയാണ് ഈ നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ അതിവേ​ഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാമതെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News