GDP ഇടിവ് രാജ്യത്തെ സാമ്പത്തിക രംഗത്തെ പിടിപ്പുകേടിന്‍റെ തത്സമയ വിവരണമെന്ന് പി ചിദംബരം

സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍  പുറത്തു വന്നതിന്  പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം രംഗത്ത്...

Last Updated : May 30, 2020, 05:01 PM IST
GDP ഇടിവ് രാജ്യത്തെ സാമ്പത്തിക രംഗത്തെ പിടിപ്പുകേടിന്‍റെ  തത്സമയ വിവരണമെന്ന്  പി ചിദംബരം

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍  പുറത്തു വന്നതിന്  പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം രംഗത്ത്...

GDP ഇടിവ് മുന്നറിയിപ്പ് നല്‍കിയതിലും മോശം നിലയിലാണ്.  അടുത്തിടെ പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ രാജ്യത്തെ സാമ്പത്തിക രംഗത്തെ പിടിപ്പുകേടിന്‍റെ തത്സമയ വിവരണമാണ്, അദ്ദേഹം പറഞ്ഞു.

"നാലാം പാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പാദനം നാല് ശതമാനത്തിലും താഴ്ന്ന നിലയിലെത്തുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിനേക്കാള്‍ മോശമായി 3.1 ശതമാനത്തിലേക്കാണ് വളര്‍ച്ച ഇടിഞ്ഞിരിക്കുന്നത്", ചിദംബരം പറഞ്ഞു. 

അതേസമയം. GDP ഇടിവ്  lock down മൂലമാണെന്ന് കരുതരുത്. നാലാം പാദത്തിലെ 91 ദിവസത്തില്‍  7 ദിവസം മാത്രമാണ് lock down സമയത്തേതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക വിദഗ്ധരും റേറ്റി൦ ഗ് അനലിസ്റ്റുകളും പ്രവചിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് GDP വളര്‍ച്ച കുറഞ്ഞത്. ഉത്പാദന മേഖലയില്‍ 1.4 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

സാമ്പത്തിക വിദ​ഗ്ധരുടെ കണക്കുകൾ തെറ്റിച്ച്   GDP വളർച്ച പതിനൊന്നു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കണക്കുകൾ പ്രകാരം 2019-2020 വർഷത്തെ സാമ്പത്തിക വളർച്ച കഴിഞ്ഞ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 4.2 ശതമാനമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.  

ഈ വർഷത്തെ അവസാന പാദമായ ജനുവരി-മാർച്ച് മാസത്തിൽ GDP വളർച്ച 3.1ശതമാനമായാണ് കുറഞ്ഞത്. ഇത് കോവിഡ് 19 നെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ മൂലമാണെന്നും പറയപ്പെടുന്നു.   

അതേസമയ൦, 2019-2020 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് GDP വളർച്ച 8.5 ശതമാനമായാണ് കണക്കാക്കിയത്. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നിന്നുള്ള എസ്റ്റിമേറ്റുകൾ ഇത് 5% മായി കുറച്ച് പരിഷ്കരിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച പുറത്തിറക്കിയ താത്ക്കാലിക എസ്റ്റിമേറ്റിലാണ് ഈ കണക്ക് 4.2 ശതമാനമായി കുറഞ്ഞത്. കഴിഞ്ഞ വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.1ശതമാനം ഉയർന്നിരുന്നു. 

Trending News