പോണ്‍ സിനിമാ നടിക്ക് പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മാൻഹട്ടൻ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതി നടപടികൾക്ക് ശേഷം അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. കോടതിയിൽ കുറ്റപത്രം വായിച്ചുകേട്ട ട്രംപ് തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. പിന്നീട് വാദം പൂർത്തിയായ ശേഷം മടങ്ങി. കേസിൽ ഡൊണാൾഡ് ട്രംപിനെതിരെ മാന്‍ഹട്ടന്‍ കോടതി ക്രിമിനൽ കുറ്റമാണ് ചുമത്തിയിരുന്നത്. 34 കുറ്റങ്ങളാണ് കോടതി ചുമത്തിയത്.
ഡിസംബര്‍ നാലിന് അടുത്ത വാദംകേള്‍ക്കല്‍ നടക്കും. 2024 ജനുവരിയില്‍ വിചാരണ ആരംഭിക്കുമെന്നും ജഡ്ജി അറിയിച്ചു. 2016ലെ തിരഞ്ഞെടുപ്പിന് മുൻപ് പോൺ സിനിമാ നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 1.30 ലക്ഷം ഡോളർ നൽകിയെന്നാണ് ട്രംപിനെതിരായ കേസ്. ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെട്ട ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ട്രംപ് പണം നൽകിയതെന്നായിരുന്നു പരാതി. മുൻപും നടി സ്റ്റോമി ട്രംപിനെതിരെ ആരോപണവുമായി എത്തിയിട്ടുണ്ട്.
2006-ല്‍ കാലിഫോര്‍ണിയയിലെ ഒരു ഹോട്ടലില്‍വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സ്റ്റോമി ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്. ഇത് ഒത്തുതീര്‍പ്പാക്കുന്നതിനായാണ് ട്രംപ് നടിക്ക് പണം നല്‍കിയതെന്നാണ് നിലവിലെ ആരോപണം. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും വകമാറ്റിയ പണം ഇതിനായി ഉപയോഗിച്ചതെന്നും ആരോപണമുണ്ട്. നടിക്ക് പണം നൽകിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്.
Also Read: Avalanche Hits Sikkim: സിക്കിമിൽ വൻ ഹിമപാതം; ആറ് പേർ മരിച്ചു, 11 പേർക്ക് പരിക്ക്
ട്രംപ് ടവറിൽ നിന്നാണ് കോടതിയിലേക്ക് എത്തിയത്. ട്രംപിന്റെ അനുയായികൾ കോടതിപരിസരത്ത് തടിച്ചുകൂടിയിരുന്നു. ട്രംപ് അനുയായികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയായിരുന്നു കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. 36,000 പോലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരുന്നത്.
അതേസമയം 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും സാധ്യതയുള്ള വ്യക്തിയായ ട്രംപിന് കോടതി നടപടികൾ കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കുറ്റം ചുമത്തപ്പെട്ടവരോ ജയിലിലടയ്ക്കപ്പെട്ടവരോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന് യുഎസിൽ നിയമമില്ല. എങ്കിലും വിഷയം ട്രംപിന്റെ എതിരാളികൾ ആയുധമാക്കാനിടയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...