Madhu Case : സർക്കാരിന് വീഴ്ച ഉണ്ടായാൽ പ്രതികൾക്ക് ശിക്ഷ കിട്ടുമായിരുന്നോ? പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ എഎ റഹീം

Madhu Case Verdict : മുഖ്യമന്ത്രി പിണറായി വിജയൻ അട്ടപ്പാടിയിലെ മധുവിന്റെ വീട് സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് എഎ റഹീം ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചത്  

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 08:24 PM IST
  • കോടതി വിധി സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് റഹീം
  • പ്രതിപക്ഷ നേതാവിന്റെ പതിവ് നെഗറ്റീവ് സ്റ്റേറ്റ്മെന്റാണിതെന്ന് ഡിവൈഎഫ്ഐ നേതാവ്
Madhu Case : സർക്കാരിന് വീഴ്ച ഉണ്ടായാൽ പ്രതികൾക്ക് ശിക്ഷ കിട്ടുമായിരുന്നോ? പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ എഎ റഹീം

അട്ടപ്പാടി മധു കേസിൽ കോടതിയിൽ നിന്നും നീതിപൂർവമായ വിധി ഉണ്ടായിട്ടും സർക്കാരിനെതിരെ വിമർശനം ഉന്നയിക്കാൻ മാത്രമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രമിക്കുന്നതെന്ന് രാജ്യസഭ എംപി എഎ റഹീം. കേസിൽ നീതി ഉറപ്പ് വരുത്തിയ വിധിയിൽ പ്രതിപക്ഷ നേതാവ് പതിവ് പോലെ നെഗറ്റീവ് പരാമർശമാണ് നടത്തിയിരിക്കുന്നതെന്ന് എഎ റഹീം ചൂണ്ടിക്കാട്ടി. 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മുഖ്യമന്ത്രി അട്ടപ്പാടിയിലെ മധുവിന്റെ വീട് സന്ദർശിച്ച ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാജ്യസഭ എംപിയുടെ പോസ്റ്റ്

"പ്രതിപക്ഷ നേതാവിന്റെ സ്റ്റേറ്റ്മെന്റിലെ പ്രസക്ത ഭാഗമാണിത്.സർക്കാരിന് അലംഭാവവും വീഴ്ചയും ഉണ്ടായാൽ പ്രതികൾക്ക് ശിക്ഷ കിട്ടുമായിരുന്നോ? സർക്കാർ ഇരയ്‌ക്കൊപ്പം നിന്നതിന്റെ വിജയമാണിത്.സാക്ഷികളിൽ പലരും കൂറുമാറുന്ന സാഹചര്യം മനസ്സിലാക്കി കൂടുതൽ ജാഗ്രത കാട്ടി. നിയമ വകുപ്പും പോലീസും ഇക്കാര്യത്തിൽ അഭിനന്ദനാർഹമായ ഇടപെടൽ നടത്തി.പഴുതടച്ച നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. അതുകൊണ്ടാണ് നീതിപൂർവമായ ഈ വിധി വന്നത്" എഎ റഹീ തന്റെ ഫേസ്ബുക്കി പോസ്റ്റിൽ കുറിച്ചു.

ALSO READ : Madhu Case Verdict: മധു കേസിൽ 16ൽ 14 പേരും കുറ്റക്കാർ; ശിക്ഷാ വിധി നാളെ

"മധുവിന്റെ കേസിലെ വിധി വലിയ ആശ്വസകരമായ വിധിയാണ്. എല്ലാ മലയാളികളെ വേട്ടയാടികൊണ്ടിരുന്ന മുഖമായിരുന്നു മധുവിന്റേത്. വിശപ്പ് കൊണ്ട് മോഷ്ടിച്ചു എന്ന ആരോപണത്തിൽ ആൾകൂട്ട ആക്രമണത്തിൽ കൊലചെയ്യപ്പെട്ട ഒരാളാണ് മധു. മധു കേസിൽ സർക്കാരും പ്രൊസിക്യൂഷനും കാണിച്ചിരുന്ന ഒരു നിസംഗത, നിരന്തരമായി ഉണ്ടായിരുന്ന കൂറുമാറ്റം ഇതെല്ലാം നമ്മെ വളരെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ അതിനെ എല്ലാം മറികടന്നുകൊണ്ടാണ് നീതിന്യായപീഠം വളരെ ഉചിതമായ ഒരു തീരുമാനം ഈ കാര്യത്തിൽ എടുത്തിരിക്കുന്നത്. അത് വളരെ ആശ്വാസകരമാണ്, കേരളത്തിൽ ഇനി ഒരിടത്തും ഇതുപോലെ നടക്കാതിരിക്കാൻ ഒരു താക്കീതമായി ഈ വിധി മാറുമെന്നാണ് ഞാൻ പ്രത്യാക്ഷിക്കുന്നത്" വിഡി സതീശൻ മധു കേസിൽ വിധി വന്നതിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു.

എന്നാൽ ഏത് കാര്യത്തിലും സർക്കാരിനെ കുറ്റപ്പെടുത്തുക എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനെയാണ് എഎ റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചിരിക്കുന്നത്. വിധി നീതിപൂർവമായിരിക്കില്ല എന്ന കരുതി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ തയ്യാറാക്കി വച്ചിരുന്ന പ്രസ്താവന വലിച്ചു കീറി കളയേണ്ടി വന്നതിന്റെ ജാള്യത പ്രതിപക്ഷ നേതാവിന്റെ മുഖത്ത് കാണാൻ സാധിക്കുമെന്ന് രാജ്യസഭ എംപി തന്റെ പോസ്റ്റിൽ കുറിച്ചു

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അട്ടപ്പാടിയിലെ മധുവിന് 
നീതിലഭിച്ച ഈ ദിവസവും 
പ്രതിപക്ഷ നേതാവിന്റെ 'മനസ്സിന്റെ വലിപ്പം'
ആരും കാണാതെ പോകരുത്.
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണിത്.അങ്ങേയറ്റം ശ്രദ്ധയോടെ സംസ്ഥാന സർക്കാർ ഇടപെട്ടത് കൊണ്ട് മാത്രം നീതി ഉറപ്പു വരുത്താനായ കേസാണിത്.മുഖ്യമന്ത്രിയും സർക്കാരും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ അൽപ സമയങ്ങൾക്ക് മുൻപ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം കണ്ടു.പതിവ് പോലെ ഒരു നെഗറ്റിവ് സ്റ്റേറ്റ്മെന്റ്.
"അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി ആശ്വാസകരം; കേസ് നടത്തിപ്പിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച"
ഇതാണ് തലക്കെട്ട്.
"കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നൽകുന്നു."
പ്രതിപക്ഷ നേതാവിന്റെ സ്റ്റേറ്റ്മെന്റിലെ പ്രസക്ത ഭാഗമാണിത്.സർക്കാരിന് അലംഭാവവും വീഴ്ചയും ഉണ്ടായാൽ പ്രതികൾക്ക് ശിക്ഷ കിട്ടുമായിരുന്നോ?
സർക്കാർ ഇരയ്‌ക്കൊപ്പം നിന്നതിന്റെ വിജയമാണിത്.സാക്ഷികളിൽ പലരും കൂറുമാറുന്ന സാഹചര്യം മനസ്സിലാക്കി കൂടുതൽ ജാഗ്രത കാട്ടി.
നിയമ വകുപ്പും പോലീസും ഇക്കാര്യത്തിൽ അഭിനന്ദനാർഹമായ ഇടപെടൽ നടത്തി.പഴുതടച്ച നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. അതുകൊണ്ടാണ് നീതിപൂർവമായ ഈ വിധി വന്നത്.
ഇങ്ങനെയൊരു സന്ദർഭത്തിൽ സർക്കാരിനെ അഭിനന്ദിക്കാൻ പ്രതിപക്ഷ നേതാവിന്റെ,
സ്വതസിദ്ധമായ 'ഞാനെന്ന ഭാവം' അനുവദിക്കുന്നില്ലെങ്കിൽ കുത്ത് വാക്ക് പറയാതിരിക്കാനുള്ള സാമാന്യ മര്യാദ അദ്ദേഹം കാണിക്കണമായിരുന്നു.
പ്രതികളെ കോടതി വെറുതേ വിട്ടിരുന്നെങ്കിൽ..സർക്കാരിനെതീരെ 'ആഞ്ഞടിക്കാൻ'തയ്യാറാക്കി വച്ചിരുന്ന പ്രസ്താവന വലിച്ചു കീറി കളയേണ്ടി വന്നതിന്റെ ജാള്യത ഇന്നത്തെ അദ്ദേഹത്തിന്റെ വരികളിൽ കാണാം.
പ്രതിപക്ഷനേതാവ് കുറേക്കൂടി നിലവാരം പുലർത്തണം.
ഈ കേസ് വിജയിപ്പിക്കാൻ പ്രോസിക്ക്യൂഷന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.മധുവിന്റെ കുടുംബത്തിന് നീതി ലഭിച്ചതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News