Port-au-Prince : കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ (Haiti) ഇന്നലെ ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ (Earthquake) 300 അധികം മരണം റിപ്പോർട്ടു ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2000 ത്തോളം പേര്‍ക്ക് പരിക്കേറ്റു, പതിനായിരത്തോളം വീടുകള്‍ തകര്‍ന്നു. 2010ലെ ഭൂകമ്പത്തിന്റെ ആഘാതത്തിൽ രാജ്യം കരകയറുന്നതിനിടെ മറ്റൊരു ദുരന്തം നേരിടേണ്ടി വന്നിരിക്കുന്നത്.
ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായി.
ALSO READ ; Earthquake : രാജസ്ഥാനിൽ ഭൂകമ്പം, റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തി
"ഞാൻ എന്റെ വീടിന്റെ ജനാലയുടെ സമീപത്ത് നിൽക്കുകയായിരുന്നു, പുറത്തേക്ക് നോക്കിയപ്പോൾ കെട്ടിടങ്ങൾ താഴേക്ക് പതിക്കുന്നതായി ഞാൻ കണ്ടു" 21 ക്രിസ്റ്റെല്ല സെന്റ് ഹിലെയ്ർ അന്തർദേശീയ വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
നിരവധി നാശനഷ്ടങ്ങളാണ് ഹെയ്തിയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുത്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ ഭൂചലനതത്തിൽ തകര്‍ന്നു. ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി.
ALSO READ : Earthquake Delhi: ഡൽഹിയിൽ ഭൂചലനം,റിക്ടർ സ്കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തി
ഭൂകമ്പത്തിന്റെ പ്രകമ്പനം 160 കിലോമീറ്റർ ദൂരത്തിലുള്ള തലസ്ഥാന നഗരമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ വരെ അനുഭവപ്പെട്ടതായിട്ടാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് കൂടാതെ ഹെയ്തി തീരത്ത് സുനാമിയോ മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പും നല്‍കിട്ടുണ്ട്.
ദുരന്തത്തെ തുടർന്ന് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ALSO READ : Indonesia Earthquake: ഇന്തോനേഷ്യ വിറച്ചു പോയ ഭൂകമ്പം, അഞ്ച് മരണം
2010 ജനുവരിയില്‍ ഹെയ്തിയിൽ റിക്ടര്‍സ്‌കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടുലക്ഷത്തിലധികം പേരായിുന്നു മരിച്ചത്. മൂന്നുലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഒന്നരലക്ഷം പേര്‍ വീട് ഇല്ലാതെയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...