Haiti : ഹെയ്തിയിൽ സമാധാന അന്തരീക്ഷം തിരികെ കൊണ്ട് വരാൻ അമേരിക്കയുടെയും യുഎൻ ന്റെയും സഹായം തേടി

പ്രസിണ്ടന്റ് കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തേക്ക് എഫ്ബിഐയെയും മറ്റ് ഏജൻസികളെയും അയ്യക്കാമെന്ന് അമേരിക്ക (America)  അറിയിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 10:40 AM IST
  • തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും സമാധാന അന്തരീക്ഷം നിലനിർത്താൻ ട്രൂപ്പുകളെ അയയ്ക്കണമെന്നാണ് ഹെയ്തി ആവശ്യപ്പെട്ടിരിക്കുന്നത്.
  • പ്രസിണ്ടന്റ് കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തേക്ക് എഫ്ബിഐയെയും മറ്റ് ഏജൻസികളെയും അയ്യക്കാമെന്ന് അമേരിക്ക (America) അറിയിച്ചിരുന്നു.
  • പ്രതിസന്ധികൾ നിറഞ്ഞതും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നതുമായ ഹെയ്തിയിൽ പ്രസിടെന്റിന്റെ കൊലപാതകം വൻ പ്രതിസന്ധയി തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്.
  • അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റും പെന്റഗണും അവിടത്തെ സുരക്ഷാ ക്രമീകരണങ്ങളും അന്വേഷണത്തിനും സഹായിക്കാമെന്ന് അറിയിച്ചിരുന്നു.
Haiti : ഹെയ്തിയിൽ സമാധാന അന്തരീക്ഷം തിരികെ കൊണ്ട് വരാൻ അമേരിക്കയുടെയും യുഎൻ ന്റെയും സഹായം തേടി

Port-au-Prince, Haiti:  ഹെയ്തിയിൽ  (Haiti) പ്രസിഡന്റ് ജോവെനെൽ മോയിസിന്റെ കൊലപാതകത്തെ തുടർന്ന് സമാധാന അന്തരീക്ഷം തിരിച്ച് കൊണ്ട് വരാൻ അമേരിക്കയോടും (America)  ഐക്യരാഷ്ട്ര സംഘടനയോടും (United Nations) സഹായം അഭ്യർത്ഥിച്ചതായി വെള്ളിയാഴ്ച്ച മന്ത്രി അറിയിച്ചു. തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും സമാധാന അന്തരീക്ഷം നിലനിർത്താൻ ട്രൂപ്പുകളെ  അയയ്ക്കണമെന്നാണ് ഹെയ്തി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രസിണ്ടന്റ് കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തേക്ക് എഫ്ബിഐയെയും മറ്റ് ഏജൻസികളെയും അയ്യക്കാമെന്ന് അമേരിക്ക (America)  അറിയിച്ചിരുന്നു. പ്രതിസന്ധികൾ നിറഞ്ഞതും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നതുമായ ഹെയ്തിയിൽ പ്രസിടെന്റിന്റെ കൊലപാതകം വൻ പ്രതിസന്ധയി തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്.

ALSO READ: Haiti President Jovenel Moise: ഹെയ്തി പ്രസിഡന്റിന്റെ കൊലയാളികളെ വെടിവച്ച് കൊലപ്പെടുത്തി

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റും പെന്റഗണും അവിടത്തെ സുരക്ഷാ ക്രമീകരണങ്ങളും അന്വേഷണത്തിനും സഹായിക്കാമെന്ന് അറിയിച്ചിരുന്നു. അമേരിക്കയിലെ ഉദ്യോഗസ്ഥർ ഇതിനെ തുടർന്ന് പോർട്ട് അ പ്രിൻസിലെ ഉദ്യോഗസ്ഥരുമായി നിരന്തരമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാൽ മിലിറ്ററി ട്രൂപ്പിനെ രാജ്യത്തേക്ക്  എത്തിക്കുന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല.

ALSO READ: Haiti President Jovenel Moise: ഹെയ്തി പ്രസിഡന്റ് വീട്ടിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു

ഐക്യരാഷ്ട്ര സംഘടന സംഭവത്തെ കുറിച്ച് പ്രതികരിച്ച് കൊണ്ട് ഇനിയും രംഗത്ത് എത്തിയിട്ടില്ല. കരീബിയൻ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജോവെനെൽ മോയിസിനെ കഴിഞ്ഞ ദിവസം ഒരു സംഘം അക്രമികൾ (Criminals) വീട്ടിലെത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: Philippine plane Crash Patikul: ഫിലിപ്പീൻസിൽ വ്യോമസേനാ വിമാനം തകർന്നു വീണു 40 പേരെ രക്ഷപ്പെടുത്തി

പ്രസിഡന്റിന്റെ കൊലപാതകം പ്രാക‍ൃതമായ നടപടിയാണെന്ന് ഇടക്കാല പ്രധാനമന്ത്രി (Prime Minister) പ്രതികരിച്ചിരുന്നു. രാജ്യത്തെ സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നും ക്ലൗഡെ ജോസഫ് പ്രതികരിച്ചു. രാഷ്ട്രീയ അസ്ഥിരത തുടരുന്ന ഹെയ്തിയിൽ നേരത്തെ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ കൊലപാതകം ഉണ്ടായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News