Spain Covid Risk Area: സ്പെയിനിലേക്ക് പോവുന്നവർ ശ്രദ്ധിക്കുക, കോവിഡ് വ്യാപനം ഇരട്ടിയിലധികം സ്പെയിനെ കോവിഡ് അപകടമേഖലയായി പ്രഖ്യാപിച്ചു

ബലേറിക്, കാനറി ദ്വീപുകൾ ഉൾപ്പെടെ സ്പെയിനിൽ മുഴുവനും ഇത് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 03:45 PM IST
  • പുതിയ തീരുമാനം ഇതിനകം ബുദ്ധിമുട്ടുന്ന രാജ്യത്തിൻറെ ടൂറിസം മേഖലയെ കൂടുതൽ തകർക്കും
  • സ്കൂൾ വേനൽക്കാല അവധിയും, ടൂറിസ്റ്റ് സീസണിനും മുന്നോടിയായതിനാൽ ഇത് രാജ്യത്ത് അനിശ്ചിതത്വത്തിന് കാരണമാകും
  • സ്പെയിനിലേക്ക് എത്തുന്നവർക്കും, സ്പെയിനിൽ നിന്ന് വരുന്നവർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ്
Spain Covid Risk Area: സ്പെയിനിലേക്ക് പോവുന്നവർ ശ്രദ്ധിക്കുക, കോവിഡ് വ്യാപനം ഇരട്ടിയിലധികം സ്പെയിനെ കോവിഡ് അപകടമേഖലയായി പ്രഖ്യാപിച്ചു

മാഡ്രിഡ്:  സ്പെയിനിലെ കോവിഡ് വ്യാപനം അതിവേഗത്തിൽ തുടരുന്നതിനാൽ ജർമ്മനി സ്പെയിനെ അപകട മേഖലയായി പ്രഖ്യാപിച്ചു. അണുബാധയുടെ നിരക്ക് ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയിലധികം വർധിച്ചതിനെത്തുടർന്നാണ് നടപടി.

ബലേറിക്, കാനറി ദ്വീപുകൾ ഉൾപ്പെടെ സ്പെയിനിൽ മുഴുവനും ഇത് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഈ നീക്കം യാത്രക്കാർക്കും ബാധകമാണ്. ഇനി മുതൽ സ്പെയിനിലേക്ക് എത്തുന്നവർക്കും, സ്പെയിനിൽ നിന്ന് വരുന്നവർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകേണ്ടി വരും അല്ലാത്തവർക്ക് ക്വാറൻറൈൻ നിർബന്ധമാണ്.

ALSO READ: Haiti President Jovenel Moise: ഹെയ്തി പ്രസിഡന്റിന്റെ കൊലയാളികളെ വെടിവച്ച് കൊലപ്പെടുത്തി

സ്കൂൾ വേനൽക്കാല അവധിയും, ടൂറിസ്റ്റ് സീസണിനും മുന്നോടിയായതിനാൽ ഇത് രാജ്യത്ത് അനിശ്ചിതത്വത്തിന് കാരണമാകും. നിരവധ ജർമ്മൻ സഞ്ചാരികളാണ് സ്പെയിനിലെ വിവിധ ബീച്ചുകളിൽ ഒഴിവ് കാലം ചിലവാക്കാനെത്താറ്.

ടൂറിസത്തെ വളരെയധികം ആശ്രയിക്കുന്ന സ്പെയിൻ, സന്ദർശകരെ ആകർഷിക്കാനായി പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കാനായാൽ മാത്രമെ ടൂറിസം സ്പെയിനിൽ രക്ഷപെടു.

ALSO READ: Philippine plane Crash Patikul: ഫിലിപ്പീൻസിൽ വ്യോമസേനാ വിമാനം തകർന്നു വീണു 40 പേരെ രക്ഷപ്പെടുത്തി

പുതിയ തീരുമാനം ഇതിനകം ബുദ്ധിമുട്ടുന്ന രാജ്യത്തിൻറെ ടൂറിസം മേഖലയെ കൂടുതൽ തകർക്കും എന്ന് സ്പാനിഷ് ട്രാവൽ അസോസിയേഷനുകൾ അറിയിച്ചു.“യാത്രാ ശുപാർശകളിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം പരിഹാസ്യമാണെന്നാണ് ടൂറിസം അസോസിയേഷൻ മേധാവി ജുവാൻ മോളസ് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News