Viral Video : സിംഹക്കുട്ടിയെ "കിഡ്‌നാപ്പ്" ചെയ്ത് കുരങ്ങൻ, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

Viral Funny Monkey Video :  ടിഡബ്ലിയുഎഫ്ഇക്യൂ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 11:16 AM IST
  • ടിഡബ്ലിയുഎഫ്ഇക്യൂ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • വീഡിയോയിൽ ഒരു കുരങ്ങൻ ഒരു കുഞ്ഞ് സിംഹക്കുട്ടിയെയും കൈയിലെടുത്ത് മരത്തിന് മുകളിൽ കയറി ഇരിക്കുകയാണ്.
  • ലയൺ കിങിലെ റാഫിക്കി സിംബയെ കാണാൻ എത്തിയതാണെന്നാണ് ചിലരുടെ കമ്മെന്റ്
Viral Video : സിംഹക്കുട്ടിയെ "കിഡ്‌നാപ്പ്" ചെയ്ത് കുരങ്ങൻ, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

നമ്മുടെ ജീവിതത്തിൽ സാമൂഹിക മാധ്യമങ്ങൾക്ക്  വളരെ വലിയ പങ്കുണ്ട്. ആളുകൾ ഒരു ദിവസത്തിലെ ഏറ്റവും കൂടുതൽ ഒഴിവ് സമയങ്ങളും ചെലവഴിക്കുന്നതും സാമൂഹിക മാധ്യമങ്ങളിൽ ആണ്. പലപ്പോഴും മെസ്സേജുകൾ വഴിയും, വീഡിയോകൾ, ചിത്രങ്ങൾ എന്നിവ വഴിയും നിരവധി അറിവുകളും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ലഭിക്കാറുണ്ട്. പുത്തൻ അറിവുകളുളോടൊപ്പം വിനോദത്തിനുള്ള വഴികളും നല്കുന്നുവെന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ കൂടുതൽ സമയം ചിലവഴിക്കാൻ കാരണം. കൂടാതെ വളരെ വിരസമായ ജീവിതത്തിലെ ടെൻഷനും ഉത്കണ്ഠയും ഒക്കെ കുറയ്ക്കാനും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് പ്രത്യേക താത്പര്യമാണ് ഉള്ളത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

 ബുദ്ധിമാന്മാരായ മൃഗങ്ങളിൽ ഒന്നാണ് കുരങ്ങൻ. ആളുകളിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാനും മറ്റും വളരെ ബുദ്ധിപരമായ വഴികൾ കുരങ്ങൻമാർ കണ്ടെത്താറുണ്ട്. ഇത്തരത്തിലുള്ള കുരങ്ങമാരുടെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുള്ളത്.  ഇന്ത്യയിൽ വളരെ സാധാരണയായി കാടുകളിൽ മുതൽ വഴിയോരങ്ങളിൽ വരെ കാണുന്ന മൃഗങ്ങളാണ് കുരങ്ങൻമാർ. അതിബുദ്ധിമാന്മാരായ മൃഗങ്ങളാണ് ഇവ. 20 മുതൽ 40 വർഷങ്ങൾ വരെയാണ് കുരങ്ങന്മാർ ജീവിച്ചിരിക്കുന്നത്. രണ്ട് വയസ്സാകുമ്പോൾ തന്നെ ചില കുരങ്ങുകൾ പ്രായപൂർത്തിയാകും. മറ്റ് ചില കുരങ്ങുകൾക്ക് പ്രായപൂർത്തിയാകുന്നത് 10 വയസ് ആകുമ്പോഴാണ്. അഞ്ചര മാസങ്ങൾ വരെയാണ് കുരങ്ങുകളുടെ ഗര്ഭക്കാലം.  കുരങ്ങന്മാർക്ക് കാട്ടിലെ വേട്ടക്കാരായ സിംഹങ്ങളെയും കടുവകളെയും വളരെയധികം ഭയമാണ്. എന്നാൽ ഇവരെ പറ്റിക്കാനും ഉപദ്രവിക്കാനും ലഭിക്കുന്ന അവസരം ഇവർ കളയാറുമില്ല. ഇത്തരത്തിൽ ഒരു കുരങ്ങൻ സിംഹകുട്ടിയെ തട്ടിയെടുത്തതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video : തുണി അലക്കുന്ന കുഞ്ഞി കുരങ്ങനെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by توفيق المحمد علي (@twfeq)

ടിഡബ്ലിയുഎഫ്ഇക്യൂ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ ഒരു കുരങ്ങൻ ഒരു കുഞ്ഞ് സിംഹക്കുട്ടിയെയും കൈയിലെടുത്ത് മരത്തിന് മുകളിൽ കയറി ഇരിക്കുകയാണ്. അതിനെ താഴെ ഇറക്കുന്നതും ഇല്ല. വീഡിയോ ചിലരെ അതിശയപ്പെടുത്തിയിരിക്കുകയാണ്. കുരങ്ങന് ഇത്രയും ധൈര്യം ഉണ്ടോയെന്നാണ് ചിലരുടെ സംശയം.  ലയൺ കിങിലെ റാഫിക്കി സിംബയെ കാണാൻ എത്തിയതാണെന്നാണ് ചിലരുടെ കമ്മെന്റ്. ഇതിനോടകം തന്നെ നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News