Afghanistan: അഫ്ഗാനിസ്ഥാനെ അപകടത്തിൽ ഉപേക്ഷിച്ച് പോയി; യുഎസിനെ വിമർശിച്ച് ടോണി ബ്ലെയർ

അഫ്​ഗാനിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റത്തെ വിമ‍ർശിച്ച് ടോണി ബ്ലെയർ. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ചു പോകുകയാണ് അമേരിക്ക ചെയ്തതെന്ന്  ബ്രീട്ടീഷ് മുൻ പ്രധാനമന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2021, 03:43 PM IST
  • അഫ്​ഗാനിൽ നിന്ന് സൈനികരെ പിൻവലിച്ച യുഎസിന്റെ നടപടിയെ വിമർശിച്ച് ടോണി ബ്ലെ‌യർ.
  • ‌അഫ്​ഗാനെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ച് പോകുകയാണ് അമേരിക്ക ചെയ്തതെന്ന് വിമ‌‌ർശനം.
  • 2001ൽ യുഎസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ അയച്ചത് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറായിരുന്നു.
  • അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എന്നും വിമർശനം.
Afghanistan: അഫ്ഗാനിസ്ഥാനെ അപകടത്തിൽ ഉപേക്ഷിച്ച് പോയി; യുഎസിനെ വിമർശിച്ച് ടോണി ബ്ലെയർ

ലണ്ടൻ: അഫ്​ഗാനിസ്ഥാനിൽ (Afghanistan) നിന്നുള്ള യുഎസ് സൈനിക പിന്മാറ്റത്തെ അതിരൂക്ഷമായി വിമർശിച്ച് ബ്രീട്ടീഷ് (British) മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ (Tony Blair). അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തത്തിൽ നിന്ന് അമേരിക്കയ്ക്ക് (America) ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ടോണി ബ്ലെയർ പറഞ്ഞു. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ച് പോകുകയാണ് അമേരിക്ക ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു. 

അഫ്ഗാനിസ്ഥാൻ സ‌ർക്കാർ തകർന്നതിന് ശേഷമുള്ള പ്രതിസന്ധിയെ കുറിച്ചുള്ള ലേഖനം അദ്ദേഹത്തിന്റെ കീഴിലുള്ള ഫൗണ്ടേഷന്റെ  വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.  അഫ്ഗാൻ വിഷയത്തിൽ ആദ്യമായാണ് ടോണി ബ്ലെയർ പ്രതികരിക്കുന്നത്. 2001ൽ യുഎസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ അയച്ചപ്പോൾ ടോണി ബ്ലെയർ ആയിരുന്നു പ്രധാനമന്ത്രി.

Also Read: Afghanistan : അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ മടങ്ങിയെത്തി; രക്ഷാദൗത്യം തുടരും

തന്ത്രപരമായി വിജയിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് നിശ്ചയമില്ല. അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ദുരന്തത്തിലേക്ക് അഫ്ഗാൻ ജനതയെ തള്ളി വിടുകയാണ് അമേരിക്ക ചെയ്തത്. 

ലോകത്തെ മുഴുവൻ ഭീകരസംഘടനകൾക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ മുതലെടുപ്പ് നടത്തും. പാശ്ചാത്യരാജ്യങ്ങളുടെ സഖ്യത്തെപ്പോലും ഇതു ബാധിച്ചേക്കാം. ഭീകരവാദത്തെ നേരിടുന്നതിന് തന്ത്രപരമായി പുനരാലോചന ചെയ്യണമെന്നും അദ്ദേഹം ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.

Also Read: Afghanistan: ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റിപ്പോർട്ട് നിഷേധിച്ച് താലിബാൻ

അതേസമയം അഫ്ഗാനിസ്ഥാനിൽ (Afghanistan) കുടുങ്ങിപ്പോയത് 222 പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. വ്യോമസേവനയുടെ ഒരു വിമാനത്തിലും എയർ ഇന്ത്യയുടെ വിമാനത്തിലുമായി ആണ് ആളുകളെ തിരിച്ചെത്തിച്ചിരിക്കുന്നത്. രക്ഷാദൗത്യം ഇനിയും തുടരുമെന്ന് വിദേശ കാര്യാ മന്ത്രാലയം അറിയിച്ചിരുന്നു. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള വിമാനങ്ങളിലാണ് ആളുകളെ തിരിച്ചെത്തിച്ചിരിക്കുന്നത്. 

Also Read: Afghanistan ലേക്ക് Taliban മടങ്ങിയെത്തുന്നത് സ്ത്രീകളുടെ അവകാശങ്ങളെ രൂക്ഷമായി ബാധിക്കുമെന്ന് America യുടെ റിപ്പോർട്ട് 

ഇന്ത്യക്കാർക്കൊപ്പം നേപ്പാൾ (Nepal) സ്വദേശികളും മടങ്ങിയെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ (Afghanistan) നിന്ന് 135 പേരെ അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിക്കുകയും അവിടെ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിക്കുകയും ആയിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമായി കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

 

Trending News