Washington DC : അഫ്ഘാനിസ്ഥാനിൽ (Afghanistan) നിന്ന് മുഴുവൻ സേനയെയും പിൻവലിക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. നിലവിൽ 2500 യുഎസ് സൈനികരാണ് (US Troop) അഫ്ഘാനിസ്ഥാനിൽ ഉള്ളത്. അമേരിക്കയിൽ 2001ൽ അൽഖ്വയദ (Al Qaeda) നടത്തിയ 9/11 ആക്രണത്തിന്റെ 20-ാം വാർഷികത്തോട് അനുബന്ധിച്ചായിരിക്കും സൈനിക പിന്മാറ്റമെന്ന് White House വൃത്തങ്ങൾ അറിയിക്കുന്നത്.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മെയ് ഒന്നോടെ അഫ്ഘാനിസ്ഥാനിൽ നിന്ന് അമേരിക്കയുടെ മുഴുവൻ സൈന്യത്തെ പിൻവലിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ അഫ്ഘാനിൽ താലിബാനും സർക്കാരും തമ്മിലുള്ള സമാധാന അന്തരീക്ഷം വീണ്ടും ചെറിയോ തോതിൽ മോശമായതിനെ തുടർന്ന് ഉടൻ സൈന്യത്തെ പിൻവലിക്കുന്നത് ഉചിതമല്ലെന്നാണ് യുഎസി ഇന്റലിജൻസിന്റെ വിലയിരുത്തൽ. അത് രാജ്യത്ത് വീണ്ടുമൊരു കലാരപത്തിന് വഴി ഒരുക്കമെന്ന് അഫ്ഘാൻ സർക്കാരും കരുതുന്നു.
ALSO READ : Indian COVID Varriant യുഎസിലും റിപ്പോര്‍ട്ട് ചെയ്തു
എന്നാൽ നേരത്തെ മെയ് ഒന്നിന് തന്നെ അമേരിക്ക സേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഫ്ഘാനിൽ പല ഇടങ്ങളിലായി താലിബാന്റെ വിഘടിത സംഘടനകൾ ആക്രമണം നടത്തിയിരുന്നു.
സേന പിന്മാറ്റത്തെ കുറിച്ചുള്ള ഔദ്യോഗിക തീരുമാനം ഇന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിക്കുമെന്ന് വൈറ്റ് ഹൗസ് വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞിരിക്കുന്നത്. സേനയുടെ പിന്മാറ്റം മെയ് മുതൽ ആരംഭിക്കുമെന്നും സെപ്റ്റംബർ 11ന് 9/11 ന്റെ 20-ാം വാഷികത്തോടെ പൂർണാമായും പിന്മാറ്റം ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്.
ALSO READ : മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് 2020 യുഎസ് തെരഞ്ഞെടുപ്പിന് അനധികൃതമായി പണം സമ്പാദിച്ചുവെന്ന് ആരോപണം
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ യുഎസ് ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ചേർന്ന് നേറ്റോ സഖ്യത്തിനോടൊപ്പം അഫ്ഘാനിസ്ഥാൻ സർക്കാരിനോട് തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ALSO READ : അമേരിക്കയിലെ Colorado യിൽ Super Market ൽ വെടിവെപ്പ് പൊലീസുകാരൻ ഉൾപ്പെടെ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്
സേന പിന്മാറ്റം ചർച്ച ചെയ്യുന്നതിനായി ഇസ്താംബൂളിൽ ഏപ്രിൽ 24 മുതൽ പത്ത് ദിവസത്തേക്ക് പ്രത്യേക സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ തിരുമാനത്തോട് താലിബാൻ വിമുഖത അറിയിച്ചിട്ടുണ്ട്. വിദേശ ശക്തി തങ്ങളുടെ മണ്ണിൽ നിന്ന് പൂർണമായി പിന്മാറിട്ടാകാം ചെർച്ച എന്നാണ് താലിബാന്റെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.