ലോകമെമ്പാടും വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം റോഡ് അപകടങ്ങളും സാധാരണമായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് ആളുകൾക്കാണ് വിവിധ അപകടങ്ങളിൽപ്പെട്ട് ദിവസേന ജീവൻ നഷ്ടപ്പെടുന്നത്. റോഡപകടങ്ങൾ ഉണ്ടാകാൻ നിരവധി കാരണങ്ങളുണ്ട്. വാഹനം അപകടത്തിൽപ്പെടുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് അമിത വേഗത. അത്തരത്തിലുള്ള ഒരു അതിവേഗ വൻ അപകടത്തിന് കാരണമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സ്റ്റൈൽ അപകടമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവമാണ് അമേരിക്കയിലെ ജോർജിയയിൽ ഉണ്ടായിരിക്കുന്നത്. മറ്റൊരു അപകടത്തെത്തുടർന്ന് അതേ സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബോഡിക്യാമിൽ ഈ അപകടത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. പാർക്ക് ചെയ്‌ത ടൗ ട്രക്കിന്റെ മുകളിലേയ്ക്ക് അമിത വേഗതയിലെത്തിയ കാർ കയറുകയും പിന്നീട് റോഡിൽ നിന്ന് വളരെ ഉയരത്തിൽ നിന്ന് താഴേയ്ക്ക് പതിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
പ്രദേശത്ത് അപകടത്തിൽപ്പെട്ട മറ്റൊരു കാറിനെ കൊണ്ടുപോകാൻ ട്രക്ക് റോഡിന്റെ ഒരു വശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. പോലീസും സ്ഥലത്തുണ്ടായിരുന്നു. ഈ സമയത്താണ് അമിത വേഗതയിലെത്തിയ കാർ ട്രക്കിലേയ്ക്ക് പാഞ്ഞുകയറി അപകടമുണ്ടായത്. ഡ്രൈവർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിർത്തിയിട്ടിരിക്കുന്ന ട്രക്കിനെ മറ്റൊരു കാർ സാവധാനം മറികടന്ന് പോകുന്നതിനിടെയാണ് ബ്ലാക്ക് കളർ സെഡാൻ ട്രക്കിൽ കയറി മറിഞ്ഞത്.
A driver survived with serious injuries after hitting a tow truck ramp off a highway in Georgia. Police were on scene for another crash when bodycam video captured the moment. pic.twitter.com/VYZ9VfiSJk
— CNN (@CNN) May 31, 2023
കാറിന്റെ ഡ്രൈവർ ഒഴികെ മറ്റാർക്കും സംഭവത്തിൽ പരിക്കില്ല. ഈ സംഭവം ഇന്ത്യൻ ഹൈവേകളിലെ ഒരു വലിയ പ്രശ്നത്തിലേയ്ക്കും വിരൽ ചൂണ്ടുന്നുണ്ട്. ഭാരവാഹനങ്ങൾ അനധികൃതമായി റോഡരികിൽ പാർക്ക് ചെയ്യുന്നത് മൂലം നിരവധി അപകടങ്ങളാണ് ഇന്ത്യയിലെ റോഡുകളിൽ സംഭവിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള റോഡപകടങ്ങളുടെ പ്രധാന കാരണം റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ട്രക്കുകളാണ് എന്ന് തന്നെ പറയാം. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ അമിത വേഗതയും ഒരു പോലെ ഉത്തരവാദിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...