ബെർലിൻ: ജർമ്മനിയിലും ബെൽജിയത്തിലും കനത്ത നാശനഷ്ടങ്ങൾ വിതച്ച് പ്രളയം (Flood). ഇരു രാജ്യങ്ങളിലുമായി മരണം 180 കടന്നതായാണ് റിപ്പോർട്ടുകൾ. ജർമ്മനിയിൽ 150ഉം ബെൽജിയത്തിൽ 30 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. നൂറുകണക്കിന് പേരെ കാണാതായി (Missing).
നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, റൈൻലാൻഡ്-പാലറ്റിനേറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ (Heavy rain) പെയ്തത്. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ഒരുമിച്ച് നിന്ന് കാര്യങ്ങളെ നേരിടാമെന്നും ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ പറഞ്ഞു.
ALSO READ: Europe Worst Floods : യൂറോപ്പിലെ പ്രളയത്തിൽ മരണസംഖ്യ 120 കടന്നു
സൈന്യവും പൊലീസും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പ്രളയത്തിൽ മുങ്ങിപ്പോയ ഗ്രാമങ്ങളിലും നഗരങ്ങളിലും ജനങ്ങൾ വീടുകളുടെ മേൽക്കൂരകളിലാണ് അഭയം തേടിയിരിക്കുന്നത്. ഇവരെ രക്ഷിക്കുന്നതിനായി (Rescue) പൊലീസ് ഹെലികോപ്ടറുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ ഗതാഗത വാർത്താവിനിമയ ബന്ധങ്ങൾ നഷ്ടമായിരിക്കുകയാണ്.
പ്രളയത്തിൽ ചില വീടുകൾ പൂർണമായും ഒലിച്ചുപോയെന്നും ശക്തമായ ഒഴുക്കുള്ളതിനാൽ ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് പോകാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകളും വാഹനങ്ങളും തകർന്നു. നഗരത്തിലൂടെ ഒഴുകുന്ന മ്യൂസ് നദി കരകവിഞ്ഞ് ഒഴുകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA