Schuld, Germany: യൂറോപ്പിൽ (Europe) ഉണ്ടായ പ്രളയത്തിൽ വൻ നാശനഷ്ടം. നിരവധി ഗ്രാമങ്ങൾ പ്രളയത്തെ തുടർന്ന് നശിച്ചു. പ്രളയത്തെ തുടർന്ന് യൂറോപ്പിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 126 ആയി. വെസ്റ്റേൺ ജർമനിയിൽ കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ചയാണ് മിന്നൽ പ്രളയം ഉണ്ടയത്. പ്രദേശത്ത് ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്.
പ്രളയം പെട്ടെന്ന് ഉണ്ടായതായിനൽ പ്രദേശവാസികൾക്ക് മുൻകരുതലുകൾ ഒന്നും എടുക്കാൻ സാധിച്ചില്ല. ഇതും പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ ആഘാതം വർധിപ്പിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും വീണ്ടുകളും സ്ട്രീറ്റുകളും വെള്ളത്തിൽ മുങ്ങിയിരുന്നു. വഴിയോരങ്ങളിൽ നിർത്തിയിട്ടിരുന്ന കാറുകളും പ്രളയം മൂലം നശിച്ചു.
ചില ജില്ലകളിൽ വൈദ്യുതി പൂർണമായി നിലക്കുകയും പുറത്ത് കടക്കാൻ ആവുകയും ചെയ്തിരുന്നു. പ്രദേശവാസികൾ നൽകുന്ന വിവരം അനുസരിച്ച് 15 മിനുട്ടുകൾ കൊണ്ട് മാത്രമാണ് പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിൽ ആയത്. കൂടാതെ മരങ്ങൾ പിഴുത് വീഴുകയും വീടുകൾ പൂർണമായും നശിക്കുകയും ചെയ്തിട്ടുണ്ട്.
നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ എർഫ്റ്റ്സ്റ്റാഡ് പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലും പ്രളയത്തിന്റെ ആഘാതം വർധിപ്പിച്ചു. ബെൽജിയത്തിൽ 23 പേരാണ് പ്രളയത്തെ തുടർന്ന് മരണപ്പെട്ടത്. മാത്രമല്ല 21000 പേർ വൈദ്യുതി സൗകര്യമില്ലാതെ ഒറ്റപ്പെടുകയും ചെയ്തു.
ALSO READ: 10 ദിവസമായി തുടർച്ചയായി എക്കിൾ; Brazil president Jair Bolsonaro ആശുപത്രിയിൽ
ലക്സംബർഗിലും നെതർലാന്റിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. കനത്ത മഴയെ തുടർന്ന് പല പ്രദേശങ്ങളിൽ വെള്ളം പൊങ്ങാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് മാസ്ട്രിച്റ്റ് സിറ്റിയിലെ ആയിരക്കണക്കിന് ആളുകളെ ഇതിനോടകം തന്നെ മാറ്റി പാർപ്പിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA