PM Modi: അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ചരിത്രത്തിലെ മറക്കാനാകാത്ത കാലഘട്ടം: പ്രധാനമന്ത്രി

PM Modi about emergency: അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച ധീരൻമാർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 04:42 PM IST
  • ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
  • പ്രധാനമന്ത്രിയുടെ നേതൃത്വത്തെ ഗ്രാൻഡ് മുഫ്തി അഭിനന്ദിച്ചു.
  • കെയ്‌റോയിൽ വെച്ച് ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി മോദി സംവദിച്ചു.
PM Modi: അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ചരിത്രത്തിലെ മറക്കാനാകാത്ത കാലഘട്ടം: പ്രധാനമന്ത്രി

നമ്മുടെ ഭരണഘടന ആഘോഷിക്കുന്ന മൂല്യങ്ങൾക്കു നേർവിപരീതമായിരുന്നു ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കുകയും ജനാധിപത്യ ചൈതന്യത്തിനു കരുത്തേകാൻ പ്രവർത്തിക്കുകയും ചെയ്ത എല്ലാ ധീരർക്കും ശ്രദ്ധാഞ്ജലിയർപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണഘടന ആഘോഷിക്കുന്ന മൂല്യങ്ങൾക്കു വിരുദ്ധമായ അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ നമ്മുടെ ചരിത്രത്തിൽ മറക്കാനാകാത്ത കാലഘട്ടമായി തുടരുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

പ്രധാനമന്ത്രി തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഹിസ് എമിനൻസ് ഡോ. ഷോക്കി ഇബ്രാഹിം അല്ലാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ സമീപകാല ഇന്ത്യാ സന്ദർശനത്തെ ഗ്രാൻഡ് മുഫ്തി സ്‌നേഹപൂർവ്വം അനുസ്മരിക്കുകയും ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ശക്തമായ സാംസ്‌കാരികവും ജനങ്ങളുമായുള്ള ബന്ധവും എടുത്തുകാട്ടുകയും ചെയ്തു. സമഗ്രതയും ബഹുസ്വരതയും വളർത്തിയെടുക്കുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും ഗ്രാൻഡ് മുഫ്തി അഭിനന്ദിച്ചു.

ALSO READ: ഈ ബാങ്കുകളെല്ലാം സ്ഥിര നിക്ഷേപത്തിന് പലിശ കൂട്ടി, നിങ്ങൾ എവിടെ നിക്ഷേപിക്കണം?

സമൂഹത്തിലെ സാമൂഹികവും മതപരവുമായ സൗഹാർദ്ദം വളർത്തുന്നതിന് കുറിച്ചും, തീവ്രവാദത്തെയും, മൗലികവാദത്തെയും പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈജിപ്തിലെ സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലുള്ള ദാർ-അൽ-ഇഫ്തയിൽ ഇന്ത്യ വിവരസാങ്കേതിക വിദ്യയുടെ മികവിന്റെ ഒരു കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 

ഇതിനിടെ ഈജിപ്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ മന്ത്രിസഭയുടെ "ഇന്ത്യ യൂണിറ്റുമായും" പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോഗിക സന്ദർശനത്തിനായി കെയ്‌റോയിൽ എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച. 2023 ലെ റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി നടത്തിയ സന്ദർശനത്തെത്തുടർന്ന് ഈ വർഷമാണ് ആദ്യം ഈ ഇന്ത്യ യൂണിറ്റ് സ്ഥാപിച്ചത്. ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ യൂണിറ്റ്, കൂടാതെ നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

പ്രധാനമന്ത്രി മഡ്‌ബൗലിയും അദ്ദേഹത്തിന്റെ ക്യാബിനറ്റ് സഹപ്രവർത്തകരും ഇന്ത്യാ യൂണിറ്റ് ഏറ്റെടുത്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ നൽകുകയും സഹകരണത്തിന്റെ പുതിയ മേഖലകൾ നിർദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നുള്ള നല്ല പ്രതികരണത്തെ അവർ അഭിനന്ദിച്ചു, കൂടാതെ നിരവധി മേഖലകളിൽ ഇന്ത്യ-ഈജിപ്ത് ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ പ്രതീക്ഷിക്കുന്നതായും പറഞ്ഞു. 

ഇന്ത്യാ യൂണിറ്റ് രൂപീകരിക്കുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള  ' ഗവണ്മെന്റിന്റെ മൊത്തമായുള്ള സമീപനത്തെ' സ്വാഗതം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള വിവിധ മേഖലകളിൽ ഈജിപ്തുമായി അടുത്ത് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പങ്കുവെക്കുകയും ചെയ്തു.

വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം, ഹരിത  ഹൈഡ്രജൻ, ഐടി, ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, ഔഷധ നിർമ്മാണം , ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. പ്രധാനമന്ത്രി മഡ്‌ബൗലിയെ കൂടാതെ ഏഴ് ഈജിപ്ഷ്യൻ കാബിനറ്റ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 

പ്രധാനമന്ത്രി കെയ്‌റോയിൽ വെച്ച് ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി സംവദിച്ചിരുന്നു. ഇന്ത്യ - ഈജിപ്ത് ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളെ അവരുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിദ്യാർത്ഥികളും പ്രൊഫഷണലുകളും ബിസിനസുകാരും ഉൾപ്പെടുന്ന 300-ലധികം ഇന്ത്യൻ പ്രവാസികളാണ് പരിപാടിയിൽ പങ്കെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News