26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ഷ്യൻ മണ്ണിൽ; മോദിയുടെ ഈജിപ്റ്റ് സന്ദർശത്തിന് തുടക്കം

PM Modi Egypt Visit : രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് യുഎസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്റ്റിൽ എത്തി ചേർന്നിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 11:30 PM IST
  • നരേന്ദ്ര മോദിയെ ഈജിപ്റ്റ് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി നേരിട്ടെത്തി ഔദ്യോഗികമായി സ്വീകരണം നൽകി.
  • മോദി പ്രധാനമന്ത്രിയായതിന് ശേഷം നടത്തുന്ന ആദ്യ ഈജിപ്റ്റ് സന്ദർശനമാണിത്.
  • കൂടാതെ കഴിഞ്ഞ 26 വർഷത്തിനിടെ ഈജിപ്റ്റ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ഷ്യൻ മണ്ണിൽ; മോദിയുടെ ഈജിപ്റ്റ് സന്ദർശത്തിന് തുടക്കം

കെയ്റോ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്റ്റിൽ എത്തി. ആഘോഷപൂർവ്വമായിരുന്നു യുഎസ് സന്ദർശനത്തിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് ഈജിപ്റ്റിൽ എത്തി ചേർന്നിരിക്കുന്നത്. കെയ്റോയിൽ എത്തിയ നരേന്ദ്ര മോദിയെ ഈജിപ്റ്റ് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി നേരിട്ടെത്തി ഔദ്യോഗികമായി സ്വീകരണം നൽകി. മോദി പ്രധാനമന്ത്രിയായതിന് ശേഷം നടത്തുന്ന ആദ്യ ഈജിപ്റ്റ് സന്ദർശനമാണിത്. കൂടാതെ കഴിഞ്ഞ 26 വർഷത്തിനിടെ ഈജിപ്റ്റ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

രണ്ട് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് മോദിയുടെ ഈജിപ്റ്റ് സന്ദർശനം. ഇന്ന് ജൂൺ 24 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി കെയ്റോയിൽ വെച്ച് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഈജിപ്റ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണം പ്രധാനമന്ത്രി ഏറ്റുവാങ്ങും.

ALSO READ : PM Modi: ഭീകരതയോട് സന്ധിയില്ല; യുഎസ് കോൺ​ഗ്രസിൽ ചൈനയ്ക്കും പാകിസ്താനുമെതിരെ ആഞ്ഞടിച്ച് മോദി

ശേഷം നാളെ ഞായറാഴ്ച രാവിലെ പ്രമുഖ മസ്ജിദായ അൽ ഹക്കിം മോദി സന്ദർശിക്കും. അരമണിക്കൂർ നേരം പ്രധാനമന്ത്രി അവിടെ ചിലവഴിക്കും. ഒപ്പം ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ ഹീലിയോപൊലിസ് സ്മാരകത്തിൽ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News