Afghanisthan: 10 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിരോധിച്ചു; താലിബാന്റെ പുതിയ ഉത്തരവ്

Education was banned for girls above 10 years:  അതുപോലെ ഈ പുതിയ ഉത്തരവിന് ഏകദേശം 223 ദിവസം മുമ്പ്, സർവകലാശാലയിൽ സ്ത്രീകൾക്ക് പഠിക്കുന്നത് വിലക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 06:57 PM IST
  • അടുത്തിടെ നടന്ന സർവ്വകലാശാല പ്രവേശന പരീക്ഷയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
  • 10 വയസ്സിന് മുകളിലുള്ള പെൺകുട്ടികളെ സ്‌കൂളിൽ അയക്കുന്നത് തടയാൻ ഹ്രസ്വകാല പരിശീലന സെഷനുകൾ നടത്താൻ അഫ്ഗാൻ സർക്കാർ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Afghanisthan: 10 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിരോധിച്ചു; താലിബാന്റെ പുതിയ ഉത്തരവ്

താലിബാൻ ഭരണം അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെയാണ് ഏറ്റവും കൂടുതലായി ബാധിച്ചത്. പ്രത്യേകിച്ച് സ്ത്രീകളുടെ സ്വാതന്ത്ര്യം പൂർണമായും എടുത്തുകളഞ്ഞിരിക്കുകയാണ്.   ഇപ്പോഴിതാ താലിബാന്റെ മറ്റൊരു ക്രൂരമായ തീരുമാനത്തെ കുറിച്ചുള്ള വിവരം പുറത്ത് വന്നിരിക്കുകയാണ് . അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് മൂന്നാം ക്ലാസിനപ്പുറം പഠിക്കാനാകില്ലെന്ന് താലിബാൻ സർക്കാർ ഉത്തരവിറക്കി. നേരത്തെ പെൺകുട്ടികൾക്ക് ആറാം ക്ലാസ് വരെ പഠിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.

10 വയസ്സിന് മുകളിലുള്ള പെൺകുട്ടികളെ മൂന്നാം ക്ലാസിൽ കൂടുതലുള്ള ഒരു സ്‌കൂളിലും ചേർക്കരുതെന്ന് താലിബാൻ ഉത്തരവിട്ടതായി ബിബിസി പേർഷ്യ റിപ്പോർട്ട് ചെയ്യുന്നു. 683 ദിവസം മുമ്പ്, ഏകദേശം ഒന്നര വർഷം മുമ്പ്, 11 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ താലിബാൻ വിസമ്മതിച്ചിരുന്നു. അതുപോലെ ഈ പുതിയ ഉത്തരവിന് ഏകദേശം 223 ദിവസം മുമ്പ്, സർവകലാശാലയിൽ സ്ത്രീകൾക്ക് പഠിക്കുന്നത് വിലക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ നടന്ന സർവ്വകലാശാല പ്രവേശന പരീക്ഷയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

ALSO READ: പുള്ളിപ്പുലിയെ വളർത്തുന്ന ചിമ്പാൻസി; വൈറലായി വീഡിയോ

10 വയസ്സിന് മുകളിലുള്ള പെൺകുട്ടികളെ സ്‌കൂളിൽ അയക്കുന്നത് തടയാൻ ഹ്രസ്വകാല പരിശീലന സെഷനുകൾ നടത്താൻ അഫ്ഗാൻ സർക്കാർ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷരതാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ സർക്കാരിതര സഹായ സംഘടനകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News