Earth Quake: നേപ്പാളിൽ ഭൂമി കുലുക്കം,റിക്ടർ സ്കെയിലിൽ 5.3 തീവ്രത

പ്ര​ഭ​വ​കേ​ന്ദ്രം ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ല്‍ നി​ന്ന് 113 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്

Written by - Zee Malayalam News Desk | Last Updated : May 19, 2021, 08:23 AM IST
  • ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
  • ജനങ്ങളും പരിഭ്രാന്തരാണ്.
  • പുലർച്ചെ 5.30നായിരുന്നു ചലനം
  • 2015-ൽ നടന്ന ഭൂചലനത്തിൽ നേപ്പാളിൽ വലിയ നാശ നഷ്ടങ്ങളായിരുന്നു
Earth Quake: നേപ്പാളിൽ ഭൂമി കുലുക്കം,റിക്ടർ സ്കെയിലിൽ 5.3 തീവ്രത

കാ​ഠ്മ​ണ്ഡു: നേപ്പാളിൽ (Earthquake) വിവിധയിടങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജനങ്ങളും പരിഭ്രാന്തരാണ്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബു​ധ​നാ​ഴ്ച രാവിലെ 5.30 ഒാടെയായിരുന്നു ഭൂചലനം. ​പ്ര​ഭ​വ​കേ​ന്ദ്രം ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ല്‍ നി​ന്ന് 113 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്. എ​ന്നാ​ല്‍ ഇ​തു​വ​രെ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​പ​ക​ടം ന​ട​ന്ന​താ​യി സൂ​ച​ന​യി​ല്ല.

Also Read: Covid 19 വൈറസ് പരീക്ഷണത്തിനിടെ ലാബിൽ നിന്നും പുറത്ത് വന്നതാണെന്ന് വാദത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ശാസ്ത്രജ്ഞർ

2015-ൽ നടന്ന ഭൂചലനത്തിൽ നേപ്പാളിൽ വലിയ നാശ നഷ്ടങ്ങളായിരുന്നു നേപ്പാളിലുണ്ടായത്. അതിന് ശേഷംമുണ്ടാകുന്ന ചെറിയ ചലനങ്ങളിൽ പലതിലും വലിയ ആശങ്കയാണ് രാജ്യത്തിന്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News