Duststorm Saudi Arabia : സൗദി അറേബ്യയില്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യത; മൂന്ന് ദിവസങ്ങൾ വരെ നീണ്ട് നിന്നേക്കും

പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ആവശ്യമായ  ജാഗ്രതാ നടപടികള്‍ സ്വീകരിക്കണമെന്നും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 21, 2022, 04:01 PM IST
  • പൊടിക്കാറ്റ് മൂന്ന് ദിവസങ്ങൾ വരെ നീണ്ട് നിന്നേക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
  • പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ആവശ്യമായ ജാഗ്രതാ നടപടികള്‍ സ്വീകരിക്കണമെന്നും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
  • പൊടിക്കാറ്റ് കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
 Duststorm Saudi Arabia : സൗദി അറേബ്യയില്‍  വീണ്ടും പൊടിക്കാറ്റിന് സാധ്യത;  മൂന്ന് ദിവസങ്ങൾ വരെ നീണ്ട് നിന്നേക്കും

റിയാദ്: സൗദി അറേബ്യയിൽ വീണ്ടും പൊടിക്കാറ്റുണ്ടാകാൻ സാധ്യതയെന്ന്  ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ പൊടിക്കാറ്റ് മൂന്ന് ദിവസങ്ങൾ വരെ നീണ്ട് നിന്നേക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ആവശ്യമായ  ജാഗ്രതാ നടപടികള്‍ സ്വീകരിക്കണമെന്നും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പൊടിക്കാറ്റ് കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പും സൗദി അറേബ്യയിലും യുഎഇയിലും പൊടിക്കാറ്റ് ആഞ്ഞടിച്ചിരുന്നു.  ഇറാഖിൽ ഉത്ഭവിച്ച പൊടിക്കാറ്റാണ് സൗദി അറേബ്യയിലും ദുബായ്- അബുദാബി നഗരങ്ങളിലും ബാധിച്ചത്. സൗദി അറേബ്യയിൽ പൊടിക്കാറ്റിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ആയിരത്തിലധികം പേരെയാണ് പൊടിക്കാറ്റ് മൂലം അസ്വസ്ഥകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ALSO READ: Saudi Arabia Dust Storm : സൗദി അറേബ്യയിലെ പൊടിക്കാറ്റ്; ആയിരത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 കനത്തെ പൊടിക്കാറ്റിനെ തുടർന്ന് യുഎഇയുടെ ഭൂരിപക്ഷം മേഖകളും പൊടിപടലത്താൽ മൂടപ്പെട്ടിരുന്നു.  യുഎഇയിൽ വീശിയ കാറ്റിന് കാരണം ഇറാഖിനും ജോർദ്ദാനും ഉത്തരഭാഗത്തായി ഉണ്ടായിരിക്കുന്ന ന്യൂനമർദ്ദമാണ്. തുടർന്നുണ്ടായ കാറ്റ് മരുഭൂമി മേഖലകളിൽ പൊടിക്കാറ്റും മണൽക്കാറ്റും ഉണ്ടാക്കി. ന്യൂനമർദ്ദം പതിയെ കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയും ഉത്തരപശ്ചിമ വാതം വടക്കൻ മേഖലയിൽ നിന്ന് യുഎഇയുടെ ഭാഗത്തേക്ക് എത്തുകയും ചെയ്തു. ഇത് യുഎഇയുടെ ദക്ഷിണ ഭാഗത്തേക്ക് നീങ്ങിയപ്പോൾ രാജ്യമാകെ കനത്ത പൊടിപടലത്താൽ മൂടപ്പെടുന്നു. 

കാലാവസ്ഥാ വിദഗ്ധർ പറയുന്നതനുസരിച്ച് പൊടിക്കാറ്റും മണൽക്കാറ്റും വ്യത്യസ്തമാണ്.  മണൽക്കാറ്റിന് കാരണം ശക്തമായ കാറ്റ് അയഞ്ഞ മണൽത്തരികളെ ഉയർത്തിക്കൊണ്ട് പോകുന്നതാണ്. ഈ പ്രതിഭാസത്തെ സാല്‍ട്ടേഷൻ എന്ന് വിളിക്കുന്നു. മണൽക്കാറ്റിലെ തരികളെക്കാൾ ചെറുതും മിനുസപ്പെട്ടതുമായ കണങ്ങളാകും പൊടിക്കാറ്റിൽ ഉണ്ടാവുക. പൊടിക്കാറ്റിന് കൂടുതൽ ഉയരത്തിൽ എത്താനാകും. അന്തരീക്ഷത്തിൽ അവ ഏറെ നേരം തങ്ങിനിൽക്കുന്നു. അതിനാലാണ് പൊടിക്കാറ്റുണ്ടാകുമ്പോൾ മഞ്ഞ നിറത്തിലുള്ള അന്തരീക്ഷം കാണപ്പെടുന്നത്. അറേബ്യൻ കടലിടുക്കിന്റെ ഉത്തരഭാഗത്ത് ഇത് കൊടുങ്കാറ്റാണെങ്കിൽ യുഎഇയിൽ ഇത് ഡസ്റ്റ് സസ്പെൻഷനാണ്. 

ഈ പ്രതിഭാസം എല്ലാ വർഷവും യുഎഇയിൽ സംഭവിക്കുന്നത്. ഇതിന്റെ തോത് ഓരോ വർഷങ്ങളിലും വ്യത്യസ്തമായിരിക്കും എങ്കിലും എല്ലാവർഷവും ഇത് സംഭവിക്കുന്നു. ഈ തോത് വ്യത്യാസപ്പെടുന്നതിന് കാലാവസ്ഥാ വ്യതിയാനവും കാരണമാകുന്നു.  2015ൽ യുഎഇയിൽ ഉണ്ടായ പൊടിക്കാറ്റ് കാഴചപരിധി കുറയക്കുകയും റോഡുകളിൽ അപകടങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുകയും വിമാനങ്ങൾ വൈകുന്നതിന് ഇടയാക്കുകയും സ്കൂളുകൾ അടയ്ക്കുന്നതിന് കാരണമാവുകയും ചെയ്തിരുന്നു. ഇത് യുഎഇയിൽ പൊടിക്കാറ്റിനെക്കുറിച്ച് പഠിക്കുന്നതിന് വഴിതെളിച്ചു. മസ്ദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി പൊടിക്കാലാവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തി. ഇത് പൊടിക്കാറ്റിനെ ഫലപ്രദമായി നേരിടുന്നതിനും മുൻകരുതലുകൾ എടുക്കുന്നതിനും രാജ്യത്തെ സഹായിച്ചു. കൃത്യമായി പൊടിക്കാറ്റ് പ്രവചിക്കുന്നതിനും ഇത് ഗുണകരമായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News