Saudi Arabia Dust Storm : സൗദി അറേബ്യയിലെ പൊടിക്കാറ്റ്; ആയിരത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Dust Storm : ഇറാഖിലാണ് പൊടിക്കാറ്റ് ഉത്ഭവിച്ചത്. തുടർന്ന് ദുബായ്- അബുദാബി നഗരങ്ങളിലേക്കും സൗദി അറേബ്യയിലേക്കും വ്യാപിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 19, 2022, 01:53 PM IST
  • റിപ്പോർട്ടുകൾ പ്രകാരം 1,285 പേരെയാണ് പൊടിക്കാറ്റിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
  • ശ്വാസകോശ രോഗങ്ങൾ ഉള്ളവരെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്.
    ഇറാഖിലാണ് പൊടിക്കാറ്റ് ഉത്ഭവിച്ചത്. തുടർന്ന് ദുബായ്- അബുദാബി നഗരങ്ങളിലേക്കും സൗദി അറേബ്യയിലേക്കും വ്യാപിക്കുകയായിരുന്നു.
  • സൗദി അറേബ്യയിൽ റിയാദിലാണ് പൊടിക്കാറ്റ് രൂക്ഷമായി ബാധിച്ചത്.
Saudi Arabia Dust Storm : സൗദി അറേബ്യയിലെ പൊടിക്കാറ്റ്; ആയിരത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

റിയാദ്:  സൗദി അറേബ്യയിൽ ആഞ്ഞടിച്ച പൊടിക്കാറ്റിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫ് ന്യൂസ് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം 1,285 പേരെയാണ് പൊടിക്കാറ്റിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശ രോഗങ്ങൾ ഉള്ളവരെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇറാഖിലാണ് പൊടിക്കാറ്റ് ഉത്ഭവിച്ചത്. തുടർന്ന് ദുബായ്- അബുദാബി നഗരങ്ങളിലേക്കും സൗദി അറേബ്യയിലേക്കും വ്യാപിക്കുകയായിരുന്നു. സൗദി അറേബ്യയിൽ റിയാദിലാണ് പൊടിക്കാറ്റ് രൂക്ഷമായി ബാധിച്ചത്.

കുവൈറ്റിൽ പൊടിക്കാറ്റിന് തുടർന്ന് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരുന്നു.  കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലാണ്  വിമാന സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പൊടിക്കാറ്റ് പൈലറ്റുമാരുടെ കാഴ്‍ച തടസ്സപ്പെടുത്തിയതിനെ തുടർന്നായിരുന്നുതീരുമാനം. പൊടിക്കാറ്റ് മാറി കാലാവസ്ഥ മെച്ചപ്പെട്ടാൽ ഉടൻ തന്നെ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: പൊടിപടലത്താൽ മൂടി യുഎഇ: പൊടിക്കാറ്റും മണൽക്കാറ്റും; കാരണവും വ്യത്യാസവുമറിയാം

 കനത്തെ പൊടിക്കാറ്റിനെ തുടർന്ന് യുഎഇയുടെ ഭൂരിപക്ഷം മേഖകളും പൊടിപടലത്താൽ മൂടപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങൾ കൂടി ഈ സാഹചര്യം തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച മറയുന്ന തരത്തിലുള്ള പൊടിപടലം വ്യാഴാഴ്ചയോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വാഹനയാത്രക്കാർക്ക് ഏതാനും മീറ്റർ ദൂരത്തില്‍ മാത്രമാണ് നിലവിൽ കാണാന്‍ കഴിയുന്നത്. 40 കിലോമീറ്റർ വേഗത്തിലുള്ള ഉത്തര-പശ്ചിമ വാതത്താലാണ് ഈ സ്ഥിതിയുണ്ടാകുന്നത്.

നിലവിൽ യുഎഇയിൽ വീശുന്ന് കാറ്റിന് കാരണം ഇറാഖിനും ജോർദ്ദാനും ഉത്തരഭാഗത്തായി ഉണ്ടായിരിക്കുന്ന ന്യൂനമർദ്ദമാണ്. തുടർന്നുണ്ടാകുന്ന കാറ്റ് മരുഭൂമി മേഖലകളിൽ പൊടിക്കാറ്റും മണൽക്കാറ്റും ഉണ്ടാക്കുന്നു. ന്യൂനമർദ്ദം പതിയെ കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയും ഉത്തരപശ്ചിമ വാതം വടക്കൻ മേഖലയിൽ നിന്ന് യുഎഇയുടെ ഭാഗത്തേക്ക് എത്തുകയും ചെയ്യും. ഇത് യുഎഇയുടെ ദക്ഷിണ ഭാഗത്തേക്ക് നീങ്ങുമ്പോൾ രാജ്യമാകെ കനത്ത പൊടിപടലത്താൽ മൂടപ്പെടുന്നു. 

അതെ സമയം ഗൾഫ് രാജ്യങ്ങളിൽ ചൂടും വർധിക്കുകയാണ്.  ചൂട് 45 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കടൽ ക്ഷോഭത്തിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയെത്തുമെന്നും മുന്നറിയിപ്പുണ്ട്.  ചൂട് അബുദാബിയിൽ 39 ഡിഗ്രിയും ദുബായില്‍ 38 ഡിഗ്രിയിലുമെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News