ചൈനയിൽ കോവിഡ് ബാധ ഉയരുന്നു . ഷാങ്ഹായിയിൽ കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്തത് 27,000 കേസുകൾ . ഷാങ്ഹായിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും കേസുകൾ ഉയരുന്നത് .
ഷാങ്ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുകയാണ് . ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദേശമുണ്ട് . ജനങ്ങൾ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന റിപ്പോർട്ടും പുറത്തുവരുന്നു .
കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ പട്ടിണിയിലേക്ക് നീങ്ങുകയാണ് . ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട് . വീടുകളിലും ഫ്ലാറ്റുകളിലും ബാൽകണികളിൽ ഇറങ്ങിനിന്ന് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും ബഹളം വെക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട് .
ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത് . കോവിഡ് സാഹചര്യത്തിൽ ദമ്പതിമാർ വെവ്വേറെ കിടക്കണം,ചുംബിക്കരുത്,ആലിംഗനം ചെയ്യരുത്,ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദേശങ്ങളും നൽകുന്നുണ്ട് .
ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളുടെ പട്ടികയിൽ
ഉൾപ്പെടുന്ന ഷാങ്ഹായിൽ 26 ദശലക്ഷം ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദം ഇല്ല . പുതിയ തരംഗം കൂടുതൽ ബാധിച്ചിരിക്കുന്നത് ഷാങ്ഹായ് നഗരത്തെയാണ് . മാർച്ച് 28 മുതൽ നഗരം ലോക്ക്ഡൗണിലാണ് . കർശന നിയന്ത്രണങ്ങൾ എപ്പോൾ നീക്കുമെന്ന് അധികൃതർ വ്യക്തമാക്കിട്ടിയില്ല .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.