177 വർഷം പഴക്കമുള്ള ആദ്യ ക്രിസ്തുമസ് കാർഡ് വിൽപ്പനയ്ക്ക്

ക്രിസ്തുമസ് കാർഡുകൾ കൈമാറിയും പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയുമൊക്കെ ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Dec 24, 2020, 11:46 AM IST
  • ആദ്യത്തെ ക്രിസ്‌തുമസ്‌ കാർഡ് പുറത്തിറങ്ങിയത് 177 വർഷങ്ങൾക്ക് മുൻപ് 1843 ലാണ്.
  • ഈ കാർഡിൽ വിക്ടോറിയൻ കാലഘട്ടത്തിന്റെ ഒരു രൂപരേഖയാണ് ഒരുക്കിയിരിക്കുന്നത്.
  • കാർഡിൽ വൈൻ ഗ്ലാസുകൾ പിടിച്ചിരിക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
  • ഈ മനോഹരമായ ക്രിസ്തുമസ് കാർഡിന് പിന്നിൽ ചിത്രകാരനായ ജോൺ കാൽകോട്ട് ആണ്.
177 വർഷം പഴക്കമുള്ള ആദ്യ ക്രിസ്തുമസ് കാർഡ് വിൽപ്പനയ്ക്ക്

ക്രിസ്തുമസ്  ആഘോഷത്തിന്റെ ഭാഗമായുള്ള 25 നോമ്പെടുത്ത് കൊണ്ട് ക്രിസ്തുമസിനെ (Christmas) വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ.  ക്രിസ്തുമസ് കാർഡുകൾ കൈമാറിയും പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയുമൊക്കെ ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. 

ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ (Social Media) ഏറെ ശ്രദ്ധനേടുകയാണ് ലോകത്തെ ആദ്യത്തെ ക്രിസ്‌തുമസ്‌ കാർഡ്. ആദ്യത്തെ ക്രിസ്‌തുമസ്‌ കാർഡ് (Christmas Card) പുറത്തിറങ്ങിയത് 177 വർഷങ്ങൾക്ക് മുൻപ് 1843 ലാണ്. ഈ കാർഡിൽ വിക്ടോറിയൻ കാലഘട്ടത്തിന്റെ ഒരു രൂപരേഖയാണ് ഒരുക്കിയിരിക്കുന്നത്. 

Also read: Christmas Special: വൈറലായി Juhi Rustagi യുടെ പുത്തൻ ഫോട്ടോഷൂട്ട്  

കാർഡിൽ വൈൻ ഗ്ലാസുകൾ (Wine Glass) പിടിച്ചിരിക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഈ കാർഡിന്റെ 1000 കോപ്പികളാണ് അന്ന് പ്രിന്റ് ചെയ്തത്. ഇപ്പോൾ അതിന്റെ 30 കോപ്പികൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ മനോഹരമായ ക്രിസ്തുമസ് കാർഡിന് പിന്നിൽ ചിത്രകാരനായ ജോൺ കാൽകോട്ട് ആണ്. 

കാർഡ് ഒരുക്കിയിരിക്കുന്നത് പുതുവത്സരാശംസകളും (New Year Wish) ക്രിസ്മസ് ആശംസകളും (Christmas Wish) നേർന്നു കൊണ്ടാണ്.  ഇതിന് പുറമെ പത്തൊൻപതാം നൂറ്റാണ്ടിനെ സൂചിപ്പിക്കുന്ന നിരവധി കാര്യങ്ങളും കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ കാലഘട്ടത്തിൽ നിരവധി വിവാദങ്ങൾക്ക് വഴിതെളിച്ച കാർഡാണിത്. ഈ കാർഡ് ഇപ്പോൾ വീണ്ടും വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്.  ഈ അപൂർവ്വ കാർഡ് ലണ്ടനിലെ (London) ക്രിസ്റ്റി ലേല കമ്പനിയാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 

Also Read: ക്രിസ്തുമസ് ട്രീയുടെ രൂപ൦ ഇനി ദിനംപ്രതി മാറും!!

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News