ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുതുമയുള്ളൊരു ട്രീ ഒരുക്കിയിരിക്കുകയാണ് കുമാരമംഗലം വില്ലേജ് ഇന്‍റര്‍ നാഷണൽ സ്കൂള്‍.
ഏറെ പുതുമകളോടെയാണ് ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്. പത്തടി ഉയരത്തിൽ തടിയിൽ തീർത്ത ട്രീ ദിവസേന രൂപം മാറും. ഇരുമ്പ് പൈപ്പിൽ കോർത്തു വച്ച മരപ്പലകകളുടെ അടുക്ക് മാറ്റുന്നതിന് അനുസരിച്ച് ട്രീയുടെ രൂപവും മാറും.
മൂന്നടി ഉയരത്തിൽ നിർമ്മിച്ച പലക അടുക്കിൽ കുട്ടികൾക്കു തോന്നുന്ന ആശയം ആദ്യം പരീക്ഷിക്കും. പിന്നീടത് ദിവസവും മുറ്റത്തെ വലിയ ക്രിസ്തുമസ് ട്രീയിലേക്കു മാറ്റുന്നതാണ് രീതി.
കൊച്ചുകുട്ടികളുടെ ബിൽഡിംഗ് സെറ്റിലെ പരീക്ഷണങ്ങൾ കണ്ട് സ്കൂൾ ഡയറക്ടറാണ് കൗതുകമാർന്ന നിർമ്മിതി യാഥാർത്ഥ്യമാക്കിയത്.
ക്രിസ്തുമസ് കഴിഞ്ഞാലും പുതുവത്സരം പോലുളള ഏതാഘോഷങ്ങൾക്കും രൂപം മാറ്റി അലങ്കരിച്ച് ഉപയോഗിക്കാം. കണക്കുകള്‍ അടങ്ങിയിട്ടുളള നിർമ്മിതി കുട്ടികളുടെ പഠനത്തിനും ഉപയോഗിക്കാമെന്നതാണ് മറ്റൊരു സവിശേഷത.