China Earthquake : ചൈനയിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി

അതേസമയം ഭൂചലനം 6.8 തീവ്രതയിലും ഭൂമിയിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) താഴെയുമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Dec 19, 2023, 10:18 AM IST
  • റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ.
  • ഫെബ്രുവരി 23 വ്യാഴാഴ്ച രാവിലെയാണ് ഭൂകമ്പം ഉണ്ടായതെന്നും ചൈന സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
  • വെളുപ്പിന് 5.37 ഓട് കൂടിയാണ് ഭൂകമ്പം ഉണ്ടായത്.
  • അതേസമയം ഭൂചലനം 6.8 തീവ്രതയിലും ഭൂമിയിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) താഴെയുമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
China Earthquake : ചൈനയിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി

ചൈന അതിർത്തിക്കടുത്ത് താജിക്കിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 23 വ്യാഴാഴ്ച രാവിലെയാണ് ഭൂകമ്പം ഉണ്ടായതെന്നും ചൈന സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. വെളുപ്പിന് 5.37 ഓട് കൂടിയാണ് ഭൂകമ്പം ഉണ്ടായത്.  അതേസമയം ഭൂചലനം 6.8 തീവ്രതയിലും ഭൂമിയിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) താഴെയുമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. താജിക്കിസ്ഥാനിലെ മുർഗോബിന് പടിഞ്ഞാറ് 67 കിലോമീറ്റർ (41 മൈൽ)  അകലെ ആയിരുന്നു ഭൂകമ്പം ഉണ്ടായത്. 

പർവത നഗരമായ മുർഗോബിൽ നിന്ന് ഏകദേശം 67 കിലോമീറ്റർ അകലെ അഫ്ഗാനിസ്ഥാന്റെയും ചൈനയുടെയും അതിർത്തിയിലുള്ള അർദ്ധ സ്വയംഭരണ പ്രദേശമായ ഗോർണോ-ബഡാക്ഷനാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആദ്യത്തെ ഭൂചലനത്തിന്  20 മിനിറ്റുകൾക്ക് ശേഷം പ്രദേശത്ത് 5.0 തീവ്രതയുള്ള തുടർചലനവും തുടർന്ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ചുറ്റും ജനവാസം തീരെ കുറവാണ്. കൂടാതെ ഈ പ്രദേശം പാമിർ പർവ്വതനിരകളാൽ ചുറ്റപ്പെട്ടതുമാണ്. താജിക്കിസ്ഥാനിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നായ സറീസ് തടാകവും ഈ പ്രദേശത്താണ് ഉള്ളത് . ഈ തടാകത്തിൽ 1911 ൽ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടർന്ന് ഒരു അക്വാമറൈനും രൂപപ്പെട്ടിരുന്നു. സാരെസ് തടാകത്തിന് പിന്നിലായി പാമിർ പർവതങ്ങളിൽ ആഴത്തിലുള്ള ഒരു പ്രകൃതിദത്ത അണക്കെട്ട് നിലവിലുണ്ട്. ഈ അണക്കെട്ട് തകർന്നാൽ അനന്തരഫലങ്ങൾ വിനാശകരമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News