China COVID Lockdown : ലോകം മറ്റൊരു ലോക്‌ഡൗണിലേക്കോ? ചൈനയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് കെഎഫ്‌സിയും പിസ്സാ ഹട്ടും രാജ്യത്തെ കടകൾ പൂട്ടുന്നു

China COVID Situation മർച്ചിൽ മാത്രം 20 ശതമാനം നഷ്ടമെന്ന് കമ്പനികൾ. വീണ്ടും ആശങ്കയുടെ നാളുകളിലേക്കോ? 

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 10:04 PM IST
  • മർച്ചിൽ മാത്രം 20 ശതമാനം നഷ്ടമെന്ന് കമ്പനികൾ.
China COVID Lockdown : ലോകം മറ്റൊരു ലോക്‌ഡൗണിലേക്കോ? ചൈനയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് കെഎഫ്‌സിയും പിസ്സാ ഹട്ടും രാജ്യത്തെ കടകൾ പൂട്ടുന്നു

കോവിഡ് വീണ്ടും ചൈനയിൽ പിടിമുറുക്കുകയാണ്. യുക്രൈനിലെ-റഷ്യൻ അധിനിവേശത്തിന് പിന്നാലെ പോയ രാജ്യാന്തര മാധ്യമങ്ങൾ ചൈനയിലെ കോവിഡ് വ്യാപനം, ലോക്ഡൗൺ എന്നീ വാർത്തകൾക്കായി കൂടുതൽ സമയം നീക്കിവച്ചു തുടങ്ങി. ലോകം വീണ്ടുമൊരു ഭീകരമായ കോവിഡ് ലോക്ഡൗൺ കാലഘട്ടത്തിലേക്ക് പോകുകയാണോയെന്ന സംശയമാണ് ചില കോണുകളിൽ നിന്ന് ഉയർന്ന് കേൾക്കുന്നത്. 

ചൈനയിലെ കെഎഫ്‌സിക്കും പിസ്സാ ഹട്ടിനും പറയാനുള്ളത്

ജിലിൻ പ്രവിശ്യയിലാണ് ടയോട്ട ഫോക്സ്‌വാഗൺ ഉൾപ്പെടെയുള്ള പല പ്രമുഖ വാഹന നിർമാണ കമ്പനികളും സ്ഥിതി ചെയ്യുന്നത്. മേഖലയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കെഎഫ്‌സിയും പിസ്സാ ഹട്ടും ഉൾപ്പെടെയുള്ള പല കമ്പനികൾക്കും വലിയ തിരിച്ചടിയാണ് നേരിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1,110ൽ അധികം ഔട്ട്ലെറ്റുകൾ കെഎഫ്‌സിയും പിസ്സാ ഹട്ടും താൽക്കാലികമായി പൂട്ടി. ഷാൻഹായ്, ഷാൻഡോങ്, ജിലിൻ ഉൾപ്പെടെയുള്ള പല പ്രവിശ്യകളിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രാദേശിക ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് മാസത്തോടെയാണ് തങ്ങളുടെ വ്യാപാരത്തിൽ 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് കമ്പനികൾ പറയുന്നു. ആഗോള തലത്തിൽ അറിയപ്പെടുന്ന ഇത്തരം കമ്പനികൾക്ക് പോലും വലിയ നഷ്ടം ഉണ്ടാകുമ്പോൾ സാധാരണ റെസ്റ്റോറന്റുകളുടെയും മറ്റും കാര്യം പറയാനുണ്ടോ?

ALSO READ : China: ചൈനയിൽ കോവിഡ് കുതിക്കുന്നു; സ്ഥിതി രൂക്ഷം, 13 നഗരങ്ങളിൽ കൂടി ലോക്ക്ഡൗൺ

അടയ്ക്കുന്ന കടകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം

ജനുവരി മാസത്തിൽ ചില മേഖലകളിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 500ൽ അധികം കടകൾ താൽക്കാലികമായി പല റെസ്റ്റോറന്റ് ശൃംഖലകളും പൂട്ടിയിരുന്നു. മാർച്ചിൽ പൂട്ടിയ കടകളുടെ എണ്ണം 1500ന് അടുക്കുകയാണ്. കഴിവതും സമയം ഉപഭോക്താക്കൾക്ക് വേണ്ടി കടകൾ തുറക്കാൻ പരിശ്രമിക്കുമെന്ന് പറയുന്ന റെസ്റ്റോറന്റുകളിൽ പലപ്പോഴും ആളുകളില്ലെന്നതാണ് മറ്റൊരു പ്രശ്നം. ടേക്ക് എവേ കൗണ്ടറുകളിലൂടെയും ഓൺലൈൻ ഡെലിവറികളിലൂടെയും കാര്യമായ കച്ചവടം നടക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.

തകരുന്നോ സപ്ലൈ ചെയിൻ?

ലോക്‌ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് ചൈനയിലെ പല മേഖലയിൽ സപ്ലൈ ചെയിനിൽ പ്രശ്നം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഭക്ഷ്യ രംഗത്താണ് കൂടുതൽ പ്രതിസന്ധിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ആഗോളതലത്തിൽ ബാധിക്കുമോയെന്ന ആശങ്കയും വിദഗ്ധർ പങ്കുവയ്ക്കുന്നു. വടക്ക് കിഴക്കൻ പ്രവിശ്യയായ ജിലിനിൽ മാത്രം 24 മില്യൺ ആളുകളാണ് കോവിഡ് ക്വാറന്റീനിൽ കഴിയുന്നത്. മേഖലയിലെ ഉത്പാദന വിതരണ ശ്യംഖല ഇതെ തുടർന്ന് തകർന്നിരിക്കുകയാണ്. കാർ നിർമാണത്തിനും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിനും പേരു കേട്ട സ്ഥലങ്ങളിലെല്ലാം കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിനാൽ വരും ദിവസങ്ങളിൽ ആഗോള തലത്തിൽ പ്രശ്നം ബാധിച്ചേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ALSO READ : Covid19:രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ കോവിഡ് കണക്ക്; ചൈനയിൽ വീണ്ടും ലോക്ഡൗൺ

2020ന്റെ തുടക്കത്തിലാണ് കോവിഡ് വ്യാപനം ആഗോളതലത്തിൽ വ്യാപിച്ചതും ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിസന്ധികളിലേക്ക് ലോകം നീങ്ങിയതും. മറ്റൊരു ലോക്ഡൗണിന്റെ സൂചനയാണോ ചൈനയിലെ പുതിയ സാഹചര്യമെന്ന ആശങ്കയിലാണ് ലോകം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News