Afghanistan - Taliban: താലിബാനെതിരെ അഫ്ഗാനിസ്ഥാൻ നേതാക്കൾ പോരാടണമെന്ന് ജോ ബൈഡൻ

വടക്കൻ പ്രവിശ്യയായ ബാഗ്ലാൻ തലസ്ഥാനമായ പുൽ-ഇ-കുമ്രി ചൊവ്വാഴ്ച വൈകുന്നേരത്തോടെ താലിബാൻ (Taliban)  പിടിച്ചെടുത്തുവെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കിടയിൽ അഫ്ഗാനിസ്ഥാൻ (Afganistan) തീവ്രവാദികൾ പിടിച്ചടക്കുന്ന ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് പുൽ-ഇ-കുമ്രി.

Written by - Zee Malayalam News Desk | Last Updated : Aug 11, 2021, 11:29 AM IST
  • അഫ്ഗാനിസ്ഥാനിലെ പിടിച്ചെടുത്ത പ്രദേശങ്ങളിൽ താലിബാൻ തീവ്രവാദികൾ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.
  • ചൊവ്വാഴ്ചയോടെ രാജ്യത്തിന്റെ ഏകദേശം 65 ശതമാനം പ്രദേശവും താലിബാന്റെ പിടിയിലായി കഴിഞ്ഞു.
  • വടക്കൻ പ്രവിശ്യയായ ബാഗ്ലാൻ തലസ്ഥാനമായ പുൽ-ഇ-കുമ്രി ചൊവ്വാഴ്ച വൈകുന്നേരത്തോടെ താലിബാൻ (Taliban) പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഒരാഴ്ചയ്ക്കിടയിൽ അഫ്ഗാനിസ്ഥാൻ (Afganistan) തീവ്രവാദികൾ പിടിച്ചടക്കുന്ന ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് പുൽ-ഇ-കുമ്രി.
Afghanistan - Taliban:  താലിബാനെതിരെ അഫ്ഗാനിസ്ഥാൻ നേതാക്കൾ പോരാടണമെന്ന് ജോ ബൈഡൻ

Kabul/Washington: അഫ്ഗാനിസ്ഥാന് (Afganistan) വേണ്ടി രാജ്യത്തെ നേതാക്കൾ ഒരുമിച്ച് നിന്ന് പോരാടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പിടിച്ചെടുത്ത പ്രദേശങ്ങളിൽ താലിബാൻ തീവ്രവാദികൾ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ രാജ്യത്തിന്റെ ഏകദേശം 65 ശതമാനം പ്രദേശവും താലിബാന്റെ പിടിയിലായി കഴിഞ്ഞു.

വടക്കൻ പ്രവിശ്യയായ ബാഗ്ലാൻ തലസ്ഥാനമായ പുൽ-ഇ-കുമ്രി ചൊവ്വാഴ്ച വൈകുന്നേരത്തോടെ താലിബാൻ (Taliban)  പിടിച്ചെടുത്തുവെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഫ്ഗാൻ സ്വദേശികൾ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അഫ്ഗാൻ സൈന്യം ഈ പ്രദേശത്ത് നിന്ന് പിന്മാറുകയും അഫ്ഗാൻ സൈനിക താവളമായ കേളഗി മരുഭൂമിയിലേക്ക് പോകുകയും ചെയ്‌തു.

ALSO READ: Afghanistan - Taliban: താ​ലിബാൻ ആക്രമണം, അഫ്​ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ മടങ്ങണമെന്ന് നിർദേശം

ഒരാഴ്ചയ്ക്കിടയിൽ അഫ്ഗാനിസ്ഥാൻ (Afganistan) തീവ്രവാദികൾ പിടിച്ചടക്കുന്ന ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് പുൽ-ഇ-കുമ്രി. അതെ സമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഫ്ഗാനിസ്ഥാൻ നേതാക്കൾ ഒരുമിച്ച് നിന്ന് താലിബാനെ നേരിടണമെന്ന് ആവശ്യപ്പെട്ടും. അഫ്ഗാൻ സൈന്യം താലിബാൻ തീവ്രവാധികളെക്കാൾ അധികം ഉണ്ടെന്നും, അവരുടെ രാജ്യത്തിനായി അവർ തന്നെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  Taliban capture Kunduz: മൂന്ന് ദിവസത്തിനിടെ അഫ്​ഗാനിസ്ഥാനിലെ മൂന്നാമത്തെ പ്രവിശ്യയും പിടിച്ചെടുത്ത് താലിബാൻ

അമേരിക്കൻ ട്രൂപുകളെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിച്ചതിൽ ഖേദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിംഗ്ടൺ 20 വർഷത്തിനിടെ അഫ്ഗാനിസ്ഥാനായി  1 ട്രില്യൺ ഡോളറിലധികം ചെലവഴിക്കുകയും ആയിരക്കണക്കിന് സൈനികരെ നഷ്ടപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. അത്പോലെ തന്നെ അഫ്ഗാൻ സേനയ്ക്ക് ആവശ്യമായ എയർ സപ്പോർട്ട്, ഭക്ഷണം, ഉപകരണങ്ങൾ, ശമ്പളം എന്നിവ നൽകുന്നത് അമേരിക്ക തുടരുമെന്നും ബൈഡൻ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. 

ALSO READ: Afganistan - Taliban : അഫ്ഗാൻ നഗരമായ കുണ്ഡൂസിൽ അഫ്ഗാൻ സൈന്യവും താലിബാനും ഏറ്റുമുട്ടി

അതേസമയം അഫ്​ഗാനിസ്ഥാൻ-താലിബാൻ (Afghanistan - Taliban) സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരോട് (Indian Nationals) എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി (Indian Embassy). അഫ്​ഗാനിസ്ഥാനിലെ ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ പിൻവലിക്കണമെന്നും എംബസി നിർദേശം നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News