Afghanistan - Taliban: താ​ലിബാൻ ആക്രമണം, അഫ്​ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ മടങ്ങണമെന്ന് നിർദേശം

മസാർ-ഇ-ഷെരീഫിൽ (Mazar-e-Sharif) താലിബാന്റെ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് ഇന്ത്യൻ എംബസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 11, 2021, 10:50 AM IST
  • താലിബാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാരോട് അഫ്​ഗാൻ വിടാൻ നിർദേശം.
  • ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ പിൻവലിക്കണമെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
  • മസാർ-ഇ-ഷെരീഫിൽ (Mazar-e-Sharif) താലിബാന്റെ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് നിർദേശം.
  • സർക്കാർ കണക്ക് പ്രകാരം ഏകദേശം 1500 ഇന്ത്യക്കാരാണ് അഫ്​ഗാനിൽ താമസിക്കുന്നത്.
Afghanistan - Taliban: താ​ലിബാൻ ആക്രമണം, അഫ്​ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ മടങ്ങണമെന്ന് നിർദേശം

ന്യൂഡൽഹി: അഫ്​ഗാനിസ്ഥാൻ-താലിബാൻ (Afghanistan - Taliban) സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരോട് (Indian Nationals) എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി (Indian Embassy). അഫ്​ഗാനിസ്ഥാനിലെ ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ പിൻവലിക്കണമെന്നും എംബസി നിർദേശം നൽകിയിട്ടുണ്ട്. 

രാജ്യത്തെ നാലാമത്തെ വലിയ നഗരമായ മസാർ-ഇ-ഷെരീഫിൽ (Mazar-e-Sharif) താലിബാന്റെ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അഫ്​ഗാനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകുന്നേരം പൗരൻമാർ രാജ്യംവിടണമെന്നായിരുന്നു മസാറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ (Consulate General Of India) അറിയിച്ചത്. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ അവരുടെ പേര്, പാസ്പോർട്ട് നമ്പർ തുടങ്ങിയവ കോൺസുലേറ്റിൽ സമർപ്പിക്കാനും നിർദേശം നൽകിയിരുന്നു. 

 

Also Read: Taliban capture Kunduz: മൂന്ന് ദിവസത്തിനിടെ അഫ്​ഗാനിസ്ഥാനിലെ മൂന്നാമത്തെ പ്രവിശ്യയും പിടിച്ചെടുത്ത് താലിബാൻ

എന്നാൽ ഇന്ത്യൻ പൗരന്മാർ എത്രപേർ നിർ​ദേശത്തെ തുടർന്ന് അഫ്​ഗാ ഇന്ത്യൻ കോൺസുലേറ്റ് ജനറൽനിസ്ഥനിൽ നിന്ന് മടങ്ങിയെന്നത് വ്യക്തമല്ല. ഏകദേശം 1500 ഇന്ത്യക്കാർ അഫ്​ഗാനിൽ താമസിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ കണക്കുളിൽ നിന്ന് വ്യക്തമാകുന്നത്. പൗരൻമാരോട് അവർ താമസിക്കുന്ന പ്രദേശത്തെ വിമാനത്താവളങ്ങളിലെ (Airport) വാണിജ്യവിമാനങ്ങളുടെ ലഭ്യതയെക്കുറിച്ച് അറിയിക്കാനും നിർദേശം നൽകിയിരുന്നു. 

Also Read: Afganistan - Taliban : അഫ്ഗാൻ നഗരമായ കുണ്ഡൂസിൽ അഫ്ഗാൻ സൈന്യവും താലിബാനും ഏറ്റുമുട്ടി

അഫ്​ഗാനിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് (Indian Journalists) അവർ യാത്രചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ എംബസിയെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു. അഫ്ഗാൻ-താലിബാൻ ഏറ്റുമുട്ടലിനെത്തുടർന്ന് (Afghan-Taliban Attack) കാണ്ഡഹാറിലെ കോൺസുലേറ്റിൽനിന്ന് കഴിഞ്ഞമാസം ഇന്ത്യ ഏകദേശം 50 നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പിൻവലിച്ചിരുന്നു.

Also Read: അഫ്​ഗാനിസ്ഥാനിലെ സരാഞ്ച് ന​ഗരം പിടിച്ചെടുത്തതായി Taliban

നേരത്തേ, മസാർ-ഇ-ഷെരീഫ് നഗരത്തിനുനേരെ തിരിഞ്ഞതായും നഗരത്തിന്റെ നാല് വശങ്ങളിൽനിന്ന് ആക്രമണം ആരംഭിച്ചതായും താലിബാൻവക്താവ് സാമൂഹികമാധ്യമംവഴി പ്രഖ്യാപിച്ചിരുന്നു. അഫ്​ഗാനിസ്ഥാനിലെ തന്ത്രപ്രധാന പ്രവിശ്യയായ കുണ്ടുസ് ന​ഗരം (Kunduz City) കഴിഞ്ഞ ദിവസം താലിബാൻ പിടിച്ചെടുത്തിരുന്നു. മൂന്നാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് താലിബാൻ പിടിച്ചെടുക്കുന്നത്. നിമ്രൂസ്, ജാവ്‌ജൻ എന്നീ പ്രവിശ്യകളാണ് താലിബാൻ ആ​ദ്യം പിടിച്ചെടുത്തിരുന്നത്. തുടർന്ന് ഞായറാഴ്ചയാണ് കുണ്ടുസ് പിടിച്ചെടുത്തത്. ശനിയാഴ്ച വൈകുന്നേരം ഷെബർഗാനിലെ നിരവധി താലിബാൻ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണവും (US Airstrike) നടത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News