Afganistan : ജലാലാബാദും പിടിച്ചെടുത്ത് താലിബാൻ; ഇനി അഫ്ഗാൻ അധീനതയിൽ കാബൂൾ മാത്രം

വടക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ വിരുദ്ധ കേന്ദ്രമായിരുന്ന മസാർ-ഇ-ഷെരീഫ് പിടിച്ചടക്കി മണിക്കൂറുകൾക്ക് ഉള്ളിലാണ് ജലാലാബാദും താലിബാൻ തീവ്രവാദികൾ അധീനതയിൽ ആക്കിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Aug 15, 2021, 12:09 PM IST
  • കാബൂൾ മാത്രമാണ് ഇനിയും പിടിച്ചടക്കാൻ ഉള്ളത്.
  • ഞായറാഴ്ചയാണ് താലിബാൻ തീവ്രവാദികൾ ജലാലബാദ് കൂടി പിടിച്ചടക്കിയത്.
  • വടക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ വിരുദ്ധ കേന്ദ്രമായിരുന്നു മസാർ-ഇ-ഷെരീഫ് പിടിച്ചടക്കി മണിക്കൂറുകൾക്ക് ഉള്ളിലാണ് ജലാലാബാദും താലിബാൻ തീവ്രവാദികൾ അധീനതയിൽ ആക്കിയിരിക്കുന്നത്.
  • വെറും 10 ദിവസത്തിനുള്ളിലാണ് രാജ്യത്തെ മിക്ക നഗരങ്ങളും താലിബാന് മുന്നിൽ അടിയറവ് പറഞ്ഞത്.
Afganistan : ജലാലാബാദും പിടിച്ചെടുത്ത് താലിബാൻ; ഇനി അഫ്ഗാൻ അധീനതയിൽ കാബൂൾ മാത്രം

Kabul: താലിബാൻ തീവ്രവാദികൾ ജലാലാബാദും പിടിച്ചടക്കി. അഫ്ഗാനിസ്ഥാനിലെ വലിയ നഗരങ്ങളെല്ലാം തന്നെ ഇപ്പോൾ താലിബാന്റെ അധീനതയിലാണ്. കാബൂൾ മാത്രമാണ് ഇനിയും പിടിച്ചടക്കാൻ ഉള്ളത്. ഞായറാഴ്ചയാണ് താലിബാൻ തീവ്രവാദികൾ ജലാലബാദ് കൂടി പിടിച്ചടക്കിയത്.

വടക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ വിരുദ്ധ കേന്ദ്രമായിരുന്നു മസാർ-ഇ-ഷെരീഫ് പിടിച്ചടക്കി മണിക്കൂറുകൾക്ക് ഉള്ളിലാണ് ജലാലാബാദും താലിബാൻ തീവ്രവാദികൾ അധീനതയിൽ ആക്കിയിരിക്കുന്നത്. വെറും 10 ദിവസത്തിനുള്ളിലാണ് രാജ്യത്തെ മിക്ക നഗരങ്ങളും താലിബാന് മുന്നിൽ അടിയറവ് പറഞ്ഞത്.

ALSO READ: Taliban - Afganistan : താലിബാൻ കാബൂളിനോട് അടുക്കുന്നു; അഫ്ഗാനിസ്ഥാനിലെ ഒരു പ്രവിശ്യ കൂടി പിടിച്ചെടുത്തു

പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സർക്കാറിന് ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിലും തലസ്ഥാന നഗരിക്ക് വേണ്ടിയെങ്കിലും അതിശക്‌തമായ പോരാടുക എന്നീ മാര്ഗങ്ങള് മാത്രമേ ബാക്കി നിൽക്കുന്നുള്ളൂ. കാബൂളിന് ചുറ്റും താലിബാൻ പിടിച്ചടക്കി കഴിഞ്ഞു.

ALSO READ: Taliban Warning: അഫ്ഗാനിൽ സൈനീക നടപടിക്ക് ഇന്ത്യ മുതിരരുത് -താലിബാൻറെ ഭീക്ഷണി

 അതേസമയം അഫ്ഗാനിസ്ഥാനിൽ സൈനീക നടപടിക്ക് ഇന്ത്യ മുതിരരുതെന്ന് താലിബാൻറെ മുന്നറിയിപ്പ് നൽകി. അഫാഗാനിൽ ഇന്ത്യ ചെയ്ച എല്ലാ വികസന പ്രവർത്തനങ്ങളെയും,ജനനൻമ കണക്കിലെടു്ത്ത നടപ്പാക്കിയ കാര്യങ്ങളും മാനിക്കുന്നുവെന്നും താലിബാൻ വ്യക്തമാക്കി.ഖത്തർ ആസ്ഥാനമായുള്ള താലിബാൻ വക്താവ് സുഹൈൽ ഷഹീനാണ് നിലപാട് തുറന്ന് പറഞ്ഞത്.

ALSO READ: Afganistan - Taliban : അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുമ്പോൾ പൗരന്മാരെ തിരിച്ചെത്തിക്കാൻ യുഎസ് മറീനുകൾ തിരിച്ചെത്തുന്നു

അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് പിന്നാലെ ഇന്ത്യയും അമേരിക്കയും അടക്കം മിക്കവാറും രാജ്യങ്ങളും തങ്ങളും നയതന്ത്ര പ്രതിനിധികളെ അടക്കം രാജ്യത്ത് നിന്നും മാറ്റിയിരുന്നു. എന്നാൽ വിദേശ പ്രതിനിധികളെ തങ്ങൾ ഒന്നും ചെയ്യില്ലെന്ന നിലപാടിലാണ് താലിബാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News