ചെറിയ പാമ്പ് വീട്ടിൽ കയറിയാൽ തന്നെ പേടിച്ചപോകുന്നവരാണ് നമ്മളിൽ ഭൂരഭാഗം പേരും. എന്നാൽ, ഒരു കൂറ്റൻ പെരുമ്പാമ്പ് വീടിന്റെ മേൽക്കൂര തകർത്ത് അകത്ത് കടന്ന് വരുന്നത് ആലോചിച്ചു നോക്കൂ... ഓർക്കുമ്പോൾ തന്നെ ഭയമാകുന്നില്ലേ? എന്നാൽ അത്തരം ഒരു സംഭവം യഥാർഥത്തിൽ അനുഭവിച്ചിരിക്കുകയാണ് ഒരു വീട്ടുകാർ.
മലേഷ്യയിലെ കമുന്തിങ്ങിലെ കമ്പങ് ഡ്യൂവിലെ ഒരു വീട്ടിലാണ് 80 കിലോ ഭാരമുള്ള കൂറ്റൻ പെരുമ്പാമ്പ് വീടിന്റെ മേൽക്കൂര തകർത്ത് അകത്തുകയറിയത്. പാമ്പിനെ വീട്ടിൽ നിന്ന് പിടികൂടി മാറ്റുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അടുത്തുള്ള എണ്ണപ്പനയിൽ നിന്നാണ് ഈ കൂറ്റൻ പെരുമ്പാമ്പ് വീട്ടിലേക്ക് കയറിയതെന്നാണ് കരുതുന്നത്. പാമ്പിനെ കണ്ട് ഭയന്ന വീട്ടുകാർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഏഴ് ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടികൂടി മാറ്റിയത്.
പാമ്പിനെ പിടികൂടുന്നതിന് വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർക്കേണ്ടിയും വന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ സീലിന്റെ ഒരു ഭാഗം തകർന്നിരിക്കുന്നതും ഇതിൽ നിന്ന് ഒരു വലിയ പെരുമ്പാമ്പ് വീട്ടിലെ സോഫാ സെറ്റിലേക്ക് വീഴുന്നതും കാണാം. വീഡിയോ കാണുമ്പോൾ തന്നെ ഭയപ്പെട്ടുപോകും. പാമ്പിനെ പിടികൂടി വനംവകുപ്പിലേക്ക് മാറ്റി. അവിടെ നിന്ന് പിന്നീട് നാഷണൽ പാർക്കിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.