Top Tourist Places: ഏപ്രിൽ ചൂടിൽ നിന്ന് രക്ഷപ്പെട്ട്, അടിച്ച് പൊളിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ

നദികളുടെ നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് നൈനിറ്റാൾ. ഏപ്രിൽ മാസങ്ങളിൽ ഇവിടത്തെ ഏറ്റവും കൂടിയ ചൂട് 21 ഡിഗ്രി സെൽഷ്യസ് ആണ്  

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 01:13 PM IST
  • നദികളുടെ നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് നൈനിറ്റാൾ. ഏപ്രിൽ മാസങ്ങളിൽ ഇവിടത്തെ ഏറ്റവും കൂടിയ ചൂട് 21 ഡിഗ്രി സെൽഷ്യസ് ആണ്
  • ഹിമാചൽ പ്രദേശ് സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ്. അതിൽ തന്നെ മണാലിക്ക് ഉള്ള സ്ഥാനം ഒരുപടി മുകളിലാണ്.
  • ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള പ്രദേശങ്ങളിൽ ഒന്നാണ് വെസ്റ്റ് ബംഗാളിലെ ഡാര്ജിലിങ്.
Top Tourist Places: ഏപ്രിൽ ചൂടിൽ നിന്ന് രക്ഷപ്പെട്ട്, അടിച്ച് പൊളിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ

പരീക്ഷാക്കാലം ആരംഭിച്ചു. ഇത് കഴിഞ്ഞാൽ ഇനി അവധിക്കാലമാണ്. കൊടുംചൂടുള്ള ഈ കാലാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട്, തണുപ്പുള്ള ഏതെങ്കിലും സ്ഥലങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകണമെന്ന് ആഗ്രഹമുള്ള സമയവുമാണ്. എന്നാൽ സ്ഥിരമായി മൂന്നാറും, ഊട്ടിയുമൊക്ക പോയി മടുത്തെങ്കിൽ ഇത്തരത്തിൽ പോകാൻ കഴിയുന്ന മറ്റ് നിരവധി സ്ഥലങ്ങൾ ഉണ്ട്.  ട്രെയിൻ മാർഗവും, ബസ് മാർഗവും വളരെ കുറഞ്ഞ ചെലവുകളിൽ ഇവിടങ്ങളിൽ എത്തുകയും ചെയ്യാം.

നൈനിറ്റാൾ

നദികളുടെ നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് നൈനിറ്റാൾ. ഏപ്രിൽ മാസങ്ങളിൽ ഇവിടത്തെ ഏറ്റവും കൂടിയ ചൂട് 21 ഡിഗ്രി സെൽഷ്യസ് ആണ്. ഇവിടെ അതിമനോഹരമായ വിവിധ സ്ഥലങ്ങൾ കാണാനുണ്ട്. വേനൽക്കാലത്ത് നിരവധി സഞ്ചരിക്കൾ ഇവിടം സന്ദർശിക്കാൻ എത്താറുണ്ട്. സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ള പ്രദേശമാണ് ഇത്.

മണാലി

ഹിമാചൽ പ്രദേശ് സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ്. അതിൽ തന്നെ മണാലിക്ക് ഉള്ള സ്ഥാനം ഒരുപടി മുകളിലാണ്. ഇവിടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാനുണ്ട്. മണാലിയിലെ ഇപ്പോഴത്തെ കൂടിയ ചൂട് 19 ഡിഗ്രി സെൽഷ്യസ് ആണ്. മണാലി സന്ദർശിക്കാൻ പറ്റിയ സമയമാണിത്.

ഡാർജിലിങ്

ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള പ്രദേശങ്ങളിൽ ഒന്നാണ് വെസ്റ്റ് ബംഗാളിലെ ഡാര്ജിലിങ്. ഇവിടത്തെ ഏപ്രിൽ മാസത്തെ ഏറ്റവും കൂടിയ ചൂട് 17 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയാണ. ഇവിടെ സഞ്ചാരികൾക്ക് കാണാൻ നിരവധി സ്ഥലങ്ങൾ ഉണ്ട്. തേയിലത്തോട്ടങ്ങൾ, വളരെ പഴക്കമുള്ള മൊണാസ്ട്രി, ടോയ് ട്രെയിൻ തുടങ്ങി ഇവിടെ കാണാൻ നിരവധി കാഴ്ചകളാണ് ഉള്ളത്.

ബീർ ബില്ലിങ് 

ഹിമാചൽ പ്രദേശിലെ സുന്ദരമായ പ്രദേശങ്ങളിൽ ഒന്നാണിത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും സന്ദർശിക്കാൻ പറ്റുന്ന സ്ഥലമാണിത്. ഇന്ത്യയിൽ പാരാഗ്ലൈഡിങ്ങിന് പറ്റിയ സ്ഥലമാണ് ബിർ ബില്ലിങ്. ചൂടിലാത്തത് കൊണ്ടും അവധിക്കാലം ആഘോഷമാക്കാൻ നിരവധി പ്രദേശങ്ങൾ ഉള്ളത് കൊണ്ടും ഈ അവധിക്കാലത്ത് സന്ദർശിക്കാൻ പറ്റിയ സ്ഥലമാണിത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News