ഡൽഹിയിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ റോഡ് മാർഗം ജിബി തീർത്ഥൻ വാലിയിലേക്ക് എത്താം. ട്രെയിൻ മാർഗവും ജിബി തീർത്ഥൻ വാലിയിലേക്ക് എത്താൻ കഴിയും. ഇന്ത്യയിൽ എവിടെ നിന്നും ഫ്ലൈറ്റ് മാർഗവും ജിബിയിലേക്ക് എത്താൻ സാധിക്കും. 1500 രൂപ ചിലവിൽ കേരളത്തിൽ നിന്ന് ജിബിയിൽ എത്താം.
റോഡ് മാർഗം ജിബി തീർത്ഥൻ വാലിയിൽ എങ്ങനെ എത്താം?
ട്രെയിൻ മാർഗം ഡെൽഹിയിലോ, പഞ്ചാബിലോ എത്തിയാൽ അവിടെ നിന്ന് ബസ് മാർഗം നിങ്ങൾക്ക് ഔട്ടിൽ (Aut) എത്താം. ജിബി തീർത്ഥൻ വാലിയിൽ നിന്ന് 26 കിലോമീറ്ററുകൾ മാത്രം അകലെയാണ് ഔട്ട്. ഔട്ടിൽ നിന്ന് നിങ്ങൾക്ക് ടാക്സി ലഭിക്കും. ജലോരി പാസ്, ഷോജ എന്നിവിടങ്ങളിൽ നിന്നും നിങ്ങൾക്ക് ജിബി തീർത്ഥൻ വാലിയിൽ എത്താം.
ALSO READ: Budget Trip: തെക്കേ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാവുന്ന സ്ഥലങ്ങൾ
ട്രെയിൻ മാർഗം ജിബി തീർത്ഥൻ വാലിയിൽ എങ്ങനെ എത്താം?
ജിബി തീർത്ഥൻ വാലിയിക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അംബാലയും കിരാത്പൂരും ആണ്. എറണാകുളത്ത് നിന്ന് അംബാല വരെ സ്ലീപ്പർ ക്ലാസ് ടിക്കറ്റിൽ യാത്ര ചെയ്യാൻ വേണ്ടത് 940 രൂപ മാത്രമാണ്. അവിടന്ന് നിങ്ങൾക്ക് ബസ് മാർഗം ഔട്ടിൽ എത്താം. ഔട്ടിൽ നിന്ന് ബസ് മാർഗം 40 -50 രൂപ ടിക്കറ്റിൽ ലോക്കൽ ബസിൽ ജിബിയിൽ എത്താം.
ALSO READ: Goa Budget Trip : 3500 രൂപക്ക് ഗോവക്ക് പോകാൻ പറ്റും, ഞെട്ടണ്ട
ഫ്ലൈറ്റ് മാർഗം ജിബി തീർത്ഥൻ വാലിയിൽ എങ്ങനെ എത്താം?
തീർത്ഥൻ താഴ്വരയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള ഭുന്തറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇന്ത്യൻ എയർലൈൻസും ഡെക്കാൻ എയർവേസും ഈ മേഖലയിലേക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ജാഗ്സൺ എയർലൈൻസിന്റെ ഹെലികോപ്റ്റർ സർവ്വീസും ഇവിടെ ലഭ്യമാണ്. ഇവിടെ നിന്ന് ടാക്സി മാർഗം നിങ്ങൾക്ക് ജിബിയിലേക്ക് എത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...