നിപ വൈറസിനെതിരെ പടപൊരുതി മരണമടഞ്ഞ സിസ്റ്റര്‍ ലിനിയും മരണം മുന്നില്‍ക്കണ്ട അവസാന നാളുകളില്‍ അവര്‍ ഭര്‍ത്താവിന് എഴുതിയ കത്തും എന്നും കേരളത്തിന് ഒരു ഓര്‍മ്മയും ഒപ്പം വേദനയുമാണ്.
മഹാമാരിയെ സംസ്ഥാനം കൃത്യമായ മുൻകരുതലുകളോടെ ചെറുത്ത് തോൽപ്പിച്ചുവെങ്കിലും വലിയ ഭീതി പരത്തിയ നിപ്പ കാലം ഓർക്കുമ്പോൾ ആദ്യം മലയാളികളുടെ മനസിൽ ആദ്യമെത്തുക ലിനിയുടെ മുഖമായിരിക്കും. നിപ്പ തന്റെ ശരീരത്തെ ഗുരുതരമായി ബാധിച്ചു എന്ന് മനസിലാക്കിയ ലിനി മരണത്തിന് കീഴടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവ് സജീഷിന് എഴുതിയ കത്തും മലയാളികളെ കണ്ണു നീരണിയിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.